Top
18
Monday, December 2017
About UsE-Paper

സന്ദേശജാഥ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രചരണത്തിനായി കെഎസ്ടിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സന്ദേശജാഥയ്ക്ക് ആലപ്പുഴ ഡിഇഒ ഓഫീസിനു സമീപം സ്വീകരണം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ അജയ് സുധീന്ദ്രന്റെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ച് ചെണ്ടമേളത്തോടെ ആനയിച്ച് ഡിഇഒ ഓഫീസ് ഗ്രൌണ്ടിലെത്തിച്ചു.

ജാഥാക്യാപ്റ്റന്‍ കെ ജെ ഹരികുമാര്‍, വൈസ് ക്യാപ്റ്റന്‍ പി ഡി ശ്രീദേവി, മാനേജര്‍ കെ പി സന്തോഷ്കുമാര്‍, പി കെ സതീഷ്, ബി സുരേഷ്, എം സി പ്രസാദ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അജയ് സുധീന്ദ്രന്‍ അധ്യക്ഷനായി. ടി മനു സ്വാഗതവും കണ്‍വീനര്‍ ജിജി ജോസഫ് നന്ദിയും പറഞ്ഞു. യോഗാനന്തരം കെഎസ്ടിഎ സംസ്ഥാന കലാവേദി അവതരിപ്പിച്ച തെരുവുനാടകം അരങ്ങേറി.

തുടര്‍ന്ന് ചേര്‍ത്തലയില്‍ എത്തിച്ചേര്‍ന്ന ജാഥയെ ബാന്റ്മേളത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ സീകരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. ജാഥാസ്വീകരണത്തിനുശേഷം നടന്ന യോഗത്തില്‍ ജാഥയിലെ സ്ഥിരാംഗങ്ങളും ജാഥാക്യാപ്റ്റന്‍ കെ ജെ ഹരികുമാറും പി എസ് ശ്രീകുമാര്‍, ഷാജിമോന്‍, എം സി പ്രസാദ്, വി ആര്‍ മഹിളാമണി, എസ് ധനപാല്‍, എ അജിമോന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ അജിത്ത് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പ്രവീണ്‍കുമാറും ദാമോദരനും ചേര്‍ന്ന് രചിച്ച ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു.

Related News

കൂടുതൽ വാർത്തകൾ »