Top
27
Tuesday, June 2017
About UsE-Paper

കൈവിരലുകള്‍ നിവരില്ല; വിനീതയ്ക്ക് നഷ്ടമായത് ആ കൈത്താങ്ങ്

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
വിനീത, അമ്മ പ്രിയംവദയുടെ മടിയില്‍

പൂച്ചാക്കല്‍ > പോളിയോ ബാധിച്ച് കിടപ്പിലായ വിനീതയുടെ കൈവിരലുകള്‍ നിവരില്ല. പെന്‍ഷന്‍ പദ്ധതികള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതിനാല്‍ നിരാലംബയായ ഈ യുവതിക്ക് നഷ്ടമായത് മരുന്നിനും വസ്ത്രത്തിനുമുള്ള ഏക വരുമാനമായ വികലാംഗ പെന്‍ഷന്‍. 

പാണാവള്ളി പഞ്ചായത്തില്‍ ഇളയിച്ചിപ്പറമ്പ് പ്രിയംവദയുടെ രണ്ടാമത്തെ മകളായ വിനീത (30) യ്ക്ക് കഴിഞ്ഞ ഏതാനും മാസം മുമ്പ് വരെ വലിയ തുകയല്ലെങ്കിലും കൃത്യമായി പെന്‍ഷന്‍ പോസ്റ്റുമാന്‍ വീട്ടിലെത്തിക്കുമായിരുന്നു. അന്ന് ഈ കുടുബത്തിന് ഉത്സവമായിരുന്നു. പുതിയ ഉടുപ്പും രുചിയുള്ള ഭക്ഷണവും അടുത്ത പെന്‍ഷന്‍ കിട്ടുന്നതു വരെ മരുന്നും വാങ്ങുന്നത് ഇതുകൊണ്ടായിരുന്നു. എന്നാല്‍ പെന്‍ഷന്‍ പദ്ധതികള്‍ക്ക് ആധാര്‍ ലിങ്ക്ചെയ്യമെന്ന നിബന്ധന വന്നതോടെ ഉള്ളവരുമാനവും മുടങ്ങി. 

മകളെയും ചുമന്ന് ആധാര്‍ കാര്‍ഡിനായി കിലോമീറ്റര്‍ താണ്ടി മൂന്ന് തവണ അക്ഷയകേന്ദ്രത്തില്‍ എത്തിയെങ്കിലും നിവരാത്ത കൈവിരലുകള്‍ മെഷീനിഇ പതിപ്പിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൈവിരലുകള്‍ നിവര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരനെ വേദന കൊണ്ട് പുളഞ്ഞ മകള്‍ മര്‍ദ്ദിച്ചതോടെ ആ ശ്രമവും ഉപേക്ഷിച്ചു.  

തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അച്ഛന്‍ ചെറുപ്പത്തിലെ തന്നെ മരിച്ചതോടെ അമ്മയാണ് ജോലിക്കുപോലും പോകാതെ വിനീതയെ നോക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും, കലക്ടര്‍ക്കും പരാതി നല്‍കി ഏക വരുമാനമായ പെന്‍ഷന്‍ നിലത്താന്‍ ശ്രമിയ്ക്കുകയാണ് ഈ സാധുകുടുബം. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നിബന്ധന മൂലം നിരവധി കുടുബങ്ങള്‍ക്കാണ് പെന്‍ഷന്‍ നഷ്ടമായത്.

Related News

കൂടുതൽ വാർത്തകൾ »