17 November Saturday

ദുരിതാശ്വാസം: കണിച്ചുകുളങ്ങര മാതൃക

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

 

 
ചേർത്തല
പ്രളയക്കെടുതിയിൽ ദുരിതംപേറുന്നവരെ അതിഥികളായി വരവേറ്റ് കണിച്ചുകുളങ്ങര ക്ഷേത്രം മാതൃകയായി. അഞ്ച‌് നേരത്തെ ഭക്ഷണവും പുതുവസ‌്ത്രങ്ങളും നൽകുന്നതിന‌് പുറമെ എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓരോരുത്തർക്കും സാമ്പത്തിക സഹായവും നൽകി. സർവതും നഷ്ടപ്പെട്ട് ജീവൻമാത്രം തിരിച്ചുകിട്ടിയ 5000ൽപ്പരം പേരെയാണ‌് കണിച്ചുകുളങ്ങര  വരവേറ്റത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സുസജ്ജമായ കലവറയും ഒരുക്കിയിട്ടുണ്ട്.
ക്യാമ്പിൽ കഴിയുന്ന 5000 പേർക്കായി  അഞ്ച‌് ലക്ഷം രൂപ എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിതരണംചെയ‌്തു. കണിച്ചുകുളങ്ങരയിലെ ക്യാമ്പിൽ എത്തിയവർ അഭയാർഥികളല്ല അതിഥികളാണെന്നും അവരെ ഹൃദ്യമായി കണിച്ചുകുളങ്ങരക്കാർ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല, എല്ലാവർക്കും പുതുവസ‌്ത്രം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
Top