21 November Wednesday

ക്യാമ്പിൽ ഛർദി പടരുന്നെന്ന‌് വ്യാജപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

 

 
മാവേലിക്കര
കണ്ണമംഗലം ഉലുവത്തു സ‌്കൂളിൽ ഭക്ഷണസാധനങ്ങളും മറ്റും കിട്ടുന്നില്ലെന്നും കുട്ടികൾക്ക് ഛർദി പടരുന്നുവെന്നും വ്യാജ പ്രചാരണം. ശനിയാഴ‌്ച രാവിലെ മുതലാണ് സാമൂഹമാധ്യമങ്ങളിൽ പ്രചാരണം വന്നത‌്. 
എന്നാൽ അത്തരമൊരു സംഭവം ഒരു ക്യാമ്പിലും റിപ്പോർട്ട് ചെയ‌്തില്ല. പ്രചാരണം അസത്യമാണെന്ന‌് മാവേലിക്കര തഹസിൽദാർ എസ് സന്തോഷ് പറഞ്ഞു.  ഉദ്യോഗസ്ഥർ മുഴുവൻ സമയ പ്രവർത്തനവുമായി ക്യാമ്പിലുണ്ടെന്നും വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
Top