21 September Friday

സഹായവുമായി ജീലത്തുൽ മുഹമ്മദീയ സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

  

ഹരിപ്പാട്
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക്  സഹായവുമായി ആറാട്ടുപുഴയിലെ ജീലത്തുൽ മുഹമ്മദീയ സംഘം പ്രവർത്തകർ. അരലക്ഷത്തോളം രൂപയുടെ വസ‌്ത്രങ്ങൾ, 100പ്ലാസ്റ്റിക് പായ, ബിസ‌്ക്കറ്റ‌്, സോപ്പ്, ഭക്ഷണപ്പൊതികൾ, കുടിവെള്ളം എന്നിവയടക്കം ഒന്നര ലക്ഷത്തോളം രൂപയുടെ വസ‌്തുക്കളാണ് ഒറ്റ ദിവസം കൊണ്ട് ജമാഅത്ത് കമ്മിറ്റി പ്രവർത്തകർ സമാഹരിച്ചത്.
വെള്ളിയാഴ‌്ച പ്രാർഥനാസമയത്ത് ജീലാത്തുൽ മുഹമ്മദീയ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളിൽ ഖത്തീബുമാർ വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കണമെന്ന‌് ആഹ്വാനം ചെയ‌്തിരുന്നു. ശനിയാഴ‌്ച രാവിലെ ആയപ്പോൾ പണമായും സാധനങ്ങളായും സഹായ വസ‌്തുക്കൾ പള്ളിയിലെത്തിച്ചു. അഞ്ചു വാഹനങ്ങളിലായി   ഹരിപ്പാട്, പായിപ്പാട്, മുട്ടം എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിക്കുകയായിരുന്നു. 
ക്യാമ്പുകളിലുള്ളവർക്ക് തുടർന്നുള്ള ദിവസങ്ങളിലും കഴിയുന്നത്ര സഹായമെത്തിക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് കെ വൈ അബ്ദുൾ റഷീദ്, സെക്രട്ടറി മുഹമ്മദ്കുഞ്ഞ് എന്നിവർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top