Top
24
Wednesday, May 2017
About UsE-Paper
പ്രചാരണ ജാഥകള്‍ ഇന്നു സമാപിക്കും

സമരസജ്ജരാക്കി ജാഥാമുന്നേറ്റം

Friday May 19, 2017
വെബ് ഡെസ്‌ക്‌




ആലപ്പുഴ > വര്‍ഗീയതയ്ക്കും സാമ്പത്തിക ദുരിതങ്ങള്‍ക്കുമെതിരെയുള്ള പ്രക്ഷോഭത്തിന്റെ സന്ദേശം വിളംബരം ചെയ്ത് സിപിഐ എം സംഘടിപ്പിച്ച പ്രചാരണജാഥകള്‍ ബഹുജന മുന്നേറ്റമായി. പാര്‍ടി ജില്ലാസെക്രട്ടറിയേറ്റംഗങ്ങളായ ആര്‍ നാസര്‍, ജി വേണുഗോപാല്‍ എന്നിവര്‍ നയിക്കുന്ന ജാഥകളാണ് പര്യടനം നടത്തുന്നത്. വെള്ളിയാഴ്ച വരെ ജില്ലയിലെ വിവിധ ഏരിയകളില്‍ ജാഥ പര്യടനം നടത്തും.

 

പൊതുവിതരണ സംവിധാനവും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും തകര്‍ക്കാനുള്ള കേന്ദ്രനീക്കം അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നീക്കം അവസാനിപ്പിക്കുക, മതനിരപേക്ഷതയെ സംരക്ഷിക്കുക, എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ യുഡിഎഫ്-ബിജെപി ദുഷ്പ്രചാരണം തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജാഥകള്‍ സംഘടിപ്പിക്കുന്നത്.

 

വടക്കന്‍ മേഖലാജാഥ വ്യാഴാഴ്ച ആലപ്പുഴ നോര്‍ത്ത് സൌത്ത് ഏരിയകളില്‍ പര്യടനം നടത്തി. ആലപ്പുഴ നോര്‍ത്ത് ഏരിയയിലെ തുമ്പോളി പള്ളി ജങ്ഷനില്‍നിന്നും രാവിലെ ഒമ്പതിന് ജാഥ പര്യടനം ആരംഭിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ എന്‍ എസ് റോബര്‍ട്ട് അധ്യക്ഷനായി. കൊമ്മാടി മേഖലയിലെ സ്വീകരണയോഗത്തില്‍ എ അഷറഫ് അധ്യക്ഷനായി. ആശ്രമം മേഖലയിലെ പുളിക്കല്‍ ജങ്ഷനില്‍ ചേര്‍ന്ന സ്വീകരണസമ്മേളനത്തില്‍ വിജയപ്രസാദ് അധ്യക്ഷനായി. ജില്ലാക്കോടതി മേഖലയിലെ ആലുംചുവട്ടില്‍ ചേര്‍ന്ന സ്വീകരണസമ്മേളനത്തില്‍ കെ കെ സുലൈമാന്‍ അധ്യക്ഷനായി.
ആലപ്പുഴ സൌത്ത് ഏരിയയിലെ മുല്ലയ്ക്കല്‍ മേഖലയിലെ കൊട്ടാര പാലത്തിന് സമീപം സ്വീകരണസമ്മേളനത്തില്‍ ടി പി നരേന്ദ്രന്‍ അധ്യക്ഷനായി. കളര്‍കോട് മേഖലയിലെ കണിയാംകുളത്ത് ചേര്‍ന്ന സ്വീകരണസമ്മേളനത്തില്‍ പി എം സുശീലന്‍ അധ്യക്ഷനായി. കുതിരപ്പന്തി മേഖലയിലെ ടികെഎംഎം യുപി സ്കൂള്‍ ജങ്ഷനില്‍ ചേര്‍ന്ന സ്വീകരണസമ്മേളനത്തില്‍ ടി എ നിസാര്‍ അധ്യക്ഷനായി. ആലിശേരി മേഖലയിലെ സക്കറിയബസാറില്‍ ആലപ്പുഴ ഏരിയയിലെ ജാഥ പര്യടനം പൂര്‍ത്തിയാക്കി. സമാപനസമ്മേളനത്തില്‍ എ എം അന്‍സാരി അധ്യക്ഷനായി.
വിവിധ സ്വീകരണയോഗങ്ങളില്‍ ജാഥാക്യാപ്റ്റന്‍ ആര്‍ നാസര്‍, എച്ച് സലാം, അഡ്വ. കെ ആര്‍ ഭഗീരഥന്‍, അഡ്വ. മനു സി പുളിക്കല്‍, വി ജി മോഹനന്‍, കെ ജി രാജേശ്വരി, എന്‍ ആര്‍ ബാബുരാജ്, പി പി ചിത്തരഞ്ജന്‍, വി ബി അശോകന്‍, അജയ സുധീന്ദ്രന്‍, എം വി ഹല്‍ത്താഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ജാഥ വെള്ളിയാഴ്ച സക്കറിയ ബസാറില്‍ നിന്ന് ആരംഭിച്ച് നീലംപേരൂരില്‍ സമാപിക്കും. സമാപനസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ സദാശിവന്‍ ഉദ്ഘാടനം ചെയ്യും.

 

ജി വേണുഗോപാല്‍ ക്യാപ്റ്റനായുള്ള തെക്കന്‍ മേഖലാജാഥയ്ക്ക് കായംകുളം ഏരിയയില്‍ ആവേശകരമായ സ്വീകരണം നല്‍കി.
കൃഷ്ണപുരം പറത്തറ ജങ്ഷനില്‍ നിന്നും ആരംഭിച്ച ജാഥ സിപിഐ എം ജില്ലാസെക്രട്ടറിയേറ്റംഗം എം എ അലിയാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അജയന്‍ അമ്മാസ് അധ്യക്ഷനായി. എം എന്‍ നസീര്‍ സ്വാഗതം പറഞ്ഞു. ദേവികുളങ്ങര പഞ്ചായത്ത് ജങ്ഷനില്‍ നടന്ന യോഗത്തില്‍ ടി യേശുദാസ് അധ്യക്ഷനായി. എന്‍ വിജയന്‍ സ്വാഗതം പറഞ്ഞു. കായംകുളം പാര്‍ക്ക് മൈതാനിയില്‍ നടന്ന യോഗത്തില്‍ പി ഗാനകുമാര്‍ അധ്യക്ഷനായി. ജി ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു. കണ്ടല്ലൂര്‍ ഓണമ്പള്ളി ജങ്ഷനില്‍ നടന്ന യോഗത്തില്‍ എം രാമചന്ദ്രന്‍ അധ്യക്ഷനായി. എം പുഷ്കരന്‍ സ്വാഗതം പറഞ്ഞു. പത്തിയൂര്‍ കരീലക്കുളങ്ങര ജങ്ഷനില്‍ നടന്ന യോഗത്തില്‍ വി പ്രഭാകരന്‍ അധ്യക്ഷനായി. ബി ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

 

സ്വീകരണകേന്ദ്രങ്ങളില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകരായിരുന്നു ജാഥയെ സ്വീകരിക്കാനെത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ ജാഥാക്യാപ്റ്റനെ കൂടാതെ ജാഥാ മാനേജര്‍ എ മഹേന്ദ്രന്‍, അഡ്വ. ബി രാജേന്ദ്രന്‍, അഡ്വ. കെ എച്ച് ബാബുജാന്‍, പി അരവിന്ദാക്ഷന്‍, എം സത്യപാലന്‍, അഡ്വ. ജി ഹരിശങ്കര്‍, അഡ്വ. ജലജാചന്ദ്രന്‍, കോശി അലക്സ്, എം ആര്‍ രാജശേഖരന്‍, എന്‍ ശിവദാസന്‍, എസ് നസിം എന്നിവര്‍ സംസാരിച്ചു.
ജാഥ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൃക്കുന്നപ്പുഴ ജങ്ഷനില്‍ നിന്നാരംഭിച്ച് ഹരിപ്പാട്, അമ്പലപ്പുഴ ഏരിയയില്‍ പര്യടനം നടത്തും.  വൈകിട്ട് 6ന് പറവൂര്‍ ജങ്ഷനില്‍ നടക്കുന്ന സമാപന സമ്മേളനം  മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.