Top
26
Wednesday, July 2017
About UsE-Paper

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക സൌകര്യം ഒരുക്കണം

Monday Jul 17, 2017
സ്വന്തം ലേഖകന്‍
ആലപ്പുഴ ഡിസ്ട്രിക്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു വനിതാ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ > നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ പ്രാഥമിക സൌകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും ലഭ്യമാക്കണമെന്ന് ആലപ്പുഴ ഡിസ്ട്രിക്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു വനിതാ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.  പുന്നപ്ര- വയലാര്‍ സ്മാരകഹാളില്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സി എസ് സുജാത ഉദ്ഘാടനം ചെയ്തു.

നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് തൊഴില്‍ലഭ്യത കുറഞ്ഞുവരുകയാണ്. സ്ത്രീതൊഴിലാളികള്‍ക്ക് ലഭിക്കേണ്ട തൊഴില്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കുന്നത് വ്യാപകമാകുന്നു. പ്രാഥമിക സൌകര്യങ്ങള്‍പോലും നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ലഭ്യമല്ല. ഇത്തരം വിവിധ പ്രശ്നങ്ങള്‍ നേരിടുകയാണ് സ്ത്രീതൊഴിലാളികള്‍. നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് നിയമപരമായ പരിരക്ഷയും ഉറപ്പാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ സതിയമ്മ അധ്യക്ഷയായി.  യൂണിയന്‍ ജില്ലാ സെക്രട്ടറി എ മഹേന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ സി കെ ഉദയകുമാര്‍, കെ ലാലന്‍, ജോയിയന്റ് സെക്രട്ടറി സി കുശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി പി പവനന്‍ സ്വാഗതം പറഞ്ഞു.