15 October Monday

ബ്ലസന്റെ ജീവനായി ഗണപതി ഗ്രൂപ്പിന്റെ കാരുണ്യയാത്ര ; ലഭിച്ചത‌് ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018



ചാരുംമൂട്
നിരവധി ജീവനുകൾ രക്ഷിച്ച യുവാവിന്റെ ജീവിതം മടക്കിക്കൊണ്ടുവരാൻ കരിമുളയ‌്ക്കൽ ശ്രീഗണപതി ഗ്രൂപ്പ് ബസുകൾ കാരുണ്യ യാത്ര നടത്തി. ഒറ്റദിവസം കൊണ്ട‌് സമാഹരിച്ചത് ഒരു ലക്ഷം രൂപ. കഴിഞ്ഞ ആറിന‌്  രാത്രി 10.30നാണ് ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ബ്ലസൻ (25) ഓടിച്ചിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടത്. കെപി റോഡിൽ വെട്ടിക്കോട്ടുവച്ച‌് സമീപത്തെ വീട്ടിലേക്ക് ആംബുലൻസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബ്ലസൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്‌. നിർധന കുടുംബാംഗമായ യുവാവിന്റെ ചികിത്സയ‌്ക്കാണ‌് ഗണപതി ഗ്രൂപ്പ് ബസുകൾ കാരുണ്യയാത്ര നടത്തിയത്. 

മാവേലിക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹതീരം ആംബുലൻസാണ് ബ്ലസൻ ഓടിച്ചിരുന്നത്.  ശ്രീഗണപതി ബസ് ഗ്രൂപ്പ് ഉടമസ്ഥരായ വിനേഷ് ശ്രീഗണപതി, വി ആർ സോമൻ, വി ബിനു എന്നിവരുടെ അഞ്ച് ബസുകളാണ് യാത്ര നടത്തിയത്. യാത്രക്കാർ ഉദാരമായി സഹായിച്ചു. ബസ് ജീവനക്കാരും ഈ ദിവസത്തെ വേതനം പറ്റിയില്ല. ബ്ലസന്റെ ചികിത്സാ ചെലവുകളുടെ വിശദാംശം വിനേഷ് ശ്രീ ഗണപതി ഓഡിയോ റിക്കോർഡിങ്‌ നടത്തി യാത്രക്കാരെ കേൾപ്പിച്ചു. മാവേലിക്കര﹣കായംകുളം﹣ അടൂർ റൂട്ടിലോടുന്ന ബസുകളാണ് കാരുണ്യ യാത്ര നടത്തിയത്‌.

ചാരുംമൂട്ടിൽ നിന്നാരംഭിച്ച കാരുണ്യയാത്ര മാവേലിക്കര വെഹിക്കിൾ ഇൻസ്പെക്ടർ സിയാദ് ഫ്ലാഗ് ഓഫ് ചെയ്തു. ചുനക്കര പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ബി ഫഗത്, അനുരാജ്, വിനേഷ്, വി ആർ സോമൻ, ബ്ലസന്റെ ഭാര്യ ജസ്റ്റി വർഗീസ് എന്നിവരും പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top