19 September Wednesday

ഗ്രാമങ്ങൾ കാൽപ്പന്തുകളിയുടെ ആരവത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018


ചാരുംമൂട്
ലോകകപ്പ‌് ഫുട‌്ബോളിന‌് പിന്തുണയുമായി നൂറനാട് സിബി എം ഹയർസെക്കൻഡറി സ‌്കൂളിലെ ബ്ലാക് സോക്സ് സംഘടനകായിക താരങ്ങൾ വിളംബര യാത്ര നടത്തി. സ‌്കൂൾ പ്രിൻസിപ്പൽ ഹേമചന്ദ്രൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്ഐ ചുനക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാടുചുറ്റി ബൈക്ക് വിളംബര യാത്ര നടത്തി.ഡിവൈഎഫ്ഐ വള്ളികുന്നം പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേൾഡ്കപ്പ് സന്ദേശയാത്ര നടത്തി. വിവിധ സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ചാരുംമൂട്ടിലും, അർജന്റീന ബ്രസീൽ ഫാൻസുകളുടെ നേതൃത്വത്തിൽ നൂറനാട് പടനിലത്തും സന്ദേശയാത്ര നടത്തി.

 താമരക്കുളം പച്ചക്കാട്ട് യുവജന കൂട്ടായ‌്മയിൽ ഫുട്ട്ബോൾ മത്സരം നടത്തി. താമരക്കുളം യുവകേരളയുടെ നേതൃത്വത്തിൽ ഫുട്ട്ബോൾ ആരവം പരിപാടി നടത്തി.     ഡിവൈഎഫ്ഐ  നേതൃത്വത്തിൽ ഞായറാഴ‌്ച വൈകിട്ട് മുന്നിന് കരിമുളയ്ക്കൽ ഓണേത്ത് മൈതാനത്ത് നടത്തുന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ആർ രാജേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.

പ്രധാന വാർത്തകൾ
Top