14 November Wednesday

ഷൂട്ട്ഔട്ട്; വിജയികൾക്ക‌് സമ്മാനം പെട്രോൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി മരുത്തോർവട്ടം ടാഗോർ സ‌്കൂളിൽ സംഘടിപ്പിച്ച ഷൂട്ട്ഔട്ട് മത്സരം ജില്ലാ സെക്രട്ടറി അഡ്വ. മനു സി പുളിക്കൽ ഉദ‌്ഘാടനം ചെയ്യുന്നു


എസ്എൽ പുരം
ലോകകപ്പ് ആരവങ്ങളിലേക്ക്‌ ചുവടുവച്ച്‌ ജില്ലയും. ഫ്‌ളക്‌സുകളും വിവിധ രാജ്യങ്ങളുടെ പതാകയുമായി സോക്കർ ആരാധകർ ലോകകപ്പിനെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു. കനത്ത മഴയിലും ഫുട്‌ബോൾ ആരാധകർക്ക്‌ ആവേശത്തിൽ കുറവില്ല. ക്ലബുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ലോകകപ്പ്‌ അനുബന്ധ പരിപാടികളും മത്സരങ്ങളും നടക്കുന്നുണ്ട്‌.

ഫുട്ബോളിനോടനുബന്ധിച്ച് ഡിവൈഎഫ‌്ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി ഏരിയയിൽ മരുത്തോർവട്ടം ടാഗോർ സ‌്കൂളിൽ ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. മനു സി പുളിക്കൽ ഉദ‌്ഘാടനം ചെയ‌്തു. വിജയിക്കുന്നവർക്ക് ഒരുലിറ്റർ പെട്രോളും ട്രോഫിയും ആണ് ഏർപ്പെടുത്തിയത് പെട്രോൾ സമ്മാനമായി ലഭിച്ചവർ ആഹ്ലാദത്തോടെയാണ് ഏറ്റുവാങ്ങിയത‌്. സമ്മാനദാന ചടങ്ങിൽ ഹെബിൻദാസ് അധ്യക്ഷനായി. ഉദേഷ് യു കൈമൾ സ്വാഗതം പറഞ്ഞു. സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ‌് രാധാകൃഷ്ണൻ, ആർ അശ്വിൻ, യു ലെനിൻ, ശ്രീകാന്ത്, ബിനീഷ് വിജയൻ, ആർ മിഥുൻഷാ, ജിജി ചന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു, റഷ്യയിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ പ്രചാരണാർത്ഥം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഫുട്ബോൾ ഷൂട്ട് ഔട്ട് നടത്തി. മത്സരാവേശം യുവാക്കളിലേക്ക് എത്തിക്കാൻ മേഖലകളിൽ ബിഗ് സ‌്ക്രീനിൽ മത്സരങ്ങൾ പ്രദർശിപ്പിക്കുമെന്ന്  ജില്ലാ പ്രസിഡന്റ് അനസ് അലിയും സെക്രട്ടറി മനു സി പുളിക്കലും അറിയിച്ചു.

പ്രധാന വാർത്തകൾ
Top