20 July Friday

സന്ദര്‍ശക പ്രവാഹം തുടരുന്നു; 'വിഷുക്കണി' ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018


ചെങ്ങന്നൂര്‍ > ഒരു നാടിന്റെ കാര്‍ഷിക സംസ്കൃതിയും പ്രകൃതിയോടുള്ള ജൈവിക ബന്ധവു തിരികെപിടിച്ചും പുതുതലമുറയെ ഓര്‍മിപ്പിച്ചും നാടിന്റെ കൂട്ടായ്മയായി മാറിയ 'വിഷുക്കണി'. പ്രദര്‍ശനം ഞായറാഴ്ച അവസാനിക്കും. ചെങ്ങന്നൂര്‍ വേദിയാകുന്ന സംസ്ഥാനതല കാര്‍ഷിക പ്രദര്‍ശനമായ 'വിഷുക്കണി-2018' ലേക്ക് കര്‍ഷകരും യുവാക്കളും ഒഴുകിയെത്തി.

ചെങ്ങന്നൂരിനെ ആദ്യ സമ്പൂര്‍ണ തരിശ് രഹിത മണ്ഡലമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജൈവ കൃഷി ക്യാമ്പയിന്‍ കമ്മിറ്റി, കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ജില്ലാ ജൈവ കാര്‍ഷിക സഹകരണസംഘം എന്നിവര്‍ സംയുക്തമായാണ് കാര്‍ഷിക പ്രദര്‍ശനം തയ്യാറാക്കിയത്. കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍സൊസൈറ്റിയുടെ ചെയര്‍മാനും വിഷുക്കണി കാര്‍ഷിക പ്രദര്‍ശനത്തിന്റെ സംഘാടകനുമായ സജി ചെറിയാന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

ചെങ്ങന്നൂരിന്റെ കാര്‍ഷിക പെരുമയെ സംരക്ഷിക്കാനും വിഷ രഹിത ഭക്ഷ്യസുരക്ഷ കൈെവരിക്കുന്നതിനുമുള്ള പ്രഥമ പടിയാണ് വിഷുക്കണി. ബിസിനസ് ഇന്ത്യാ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ കൃഷി, കൃഷി അനുബന്ധ വിഷയങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വിത്തുകള്‍, വൃക്ഷത്തൈകള്‍, വിവിധ സംഘങ്ങളുടെ ഉല്‍പ്പന്ന മാതൃകകള്‍ തുടങ്ങിയവയുണ്ട്. കാര്‍ഷിക പ്രദര്‍ശനവും കൃഷി അറിവുകള്‍ പങ്കുവയ്ക്കുന്ന സെമിനാറുകളും ഓപ്പണ്‍ ഫോറവും കര്‍ഷക സംരംഭക കൂട്ടായ്മകളും നടക്കുന്നു. കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജില്ലയൊട്ടാകെയുള്ള ജനങ്ങളുടെ പിന്തുണ നേടി. വിദ്യാര്‍ഥികള്‍ക്കായി നടന്ന കാര്‍ഷിക ക്വിസ്, സെമിനാറുകള്‍ എന്നിവയിലും ഓരോ ദിവസവും വിവിധ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തി. ജൈവ കൃഷിയുടെ വ്യാപനം വഴി ശുദ്ധമായ കുടിവെള്ളം, മണ്ണ്, വായു എന്നിവ സാദ്ധ്യമാകുന്നതെങ്ങനെയെന്ന് ശാസ്ത്രീയമായി ബോധവല്‍ക്കരിക്കാന്‍ കൃഷി, ക്ഷീര വകുപ്പുകളിലെ വിദഗ്ദര്‍ ക്ളാസുകളെടുത്തു.  

പ്രദര്‍ശനത്തിന്റെ ഭാഗമായി ദിവസവും നടന്ന സെമിനാറുകളില്‍ കൃഷിയും ക്ഷീരോല്‍പ്പാദനത്തിലും വിജയം നേടിയ കര്‍ഷകരും ചെറുസംഘങ്ങളും അനുഭവങ്ങള്‍ പങ്കുവച്ചു. സംയോജിതകൃഷി, ജൈവ കൃഷിയുടെ വ്യാപനം തുടങ്ങിയ വിഷയങ്ങളില്‍ ഗൌരവമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. കൂടാതെ വിത്തുകള്‍, വളങ്ങള്‍, വൃക്ഷത്തൈകള്‍  എന്നിവയുടെ വിപണിയും മേളയിലുണ്ട്. തേനീച്ച, പൂകൃഷി, കൂണ്‍കൃഷി എന്നിവയില്‍ സ്വയം തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് പ്രദര്‍ശനങ്ങള്‍ കരുത്തുപകരുന്നു.  വിഷുദിനത്തില്‍ വൈകിട്ട് അഞ്ചുവരെ നീളുന്ന പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.

പ്രധാന വാർത്തകൾ
Top