19 July Thursday

ജലസമൃദ്ധിക്ക് വേണ്ടത് വരട്ടാര്‍ മാതൃക: മന്ത്രി മാത്യു ടി തോമസ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

ചെങ്ങന്നൂര്‍ > കേരളത്തിന്റെ ജലസുരക്ഷയ്ക്ക് പുത്തന്‍മാതൃക കാട്ടിയത് കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ ആയിരുന്നുവെന്ന് മന്ത്രി മാത്യു ടി തോമസ്.  കൃഷിയും ജലസുരക്ഷയും' വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 വരട്ടാര്‍ പുനരുജ്ജീവനമായിരുന്നു അടുത്ത കാലത്ത് കേരളം കണ്ട എറ്റവും ഉദാത്തമായ ജലസംരക്ഷണ ദൌത്യം. അതിന്റെ സംഘാടകനായ അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ പാതപിന്‍പറ്റിയാണ് ഇപ്പോള്‍ കേരളത്തില്‍ നദി സംരക്ഷണ പരിപാടികള്‍ നടക്കുന്നതെന്നും അദേഹം പറഞ്ഞു.  സജി ചെറിയാന്റെ നേതൃത്വത്തില്‍ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ നടത്തുന്ന ജൈവ കൃഷി രീതികളെയും മന്ത്രി അനുമോദിച്ചു.

എ എം ആരിഫ് എംഎല്‍എ അധ്യക്ഷനായി. ശുചിത്വ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, മാവേലിക്കര ബ്ളോക്ക് പ്രസിഡന്റ് കെ രഘു പ്രസാദ്, കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ട്രഷറര്‍ എം എച്ച് റഷീദ്, മുരളി തഴക്കര, കെ രഘുപ്രസാദ്, ജി ഹരിശങ്കര്‍, ഡി പ്രിയേഷ് കുമാര്‍, ടി കെ വിജയന്‍, അഡ്വ. എം സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top