Top
23
Thursday, November 2017
About UsE-Paper

വിജയം സുനിശ്ചിതമാക്കി ശ്യാംകുമാര്‍

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

ചെങ്ങന്നൂര്‍ > വെന്മണി പടിഞ്ഞാറ് ബ്ളോക്ക് ഡിവിഷനില്‍ വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശ്യാംകുമാര്‍ ബഹുദൂരം മുന്നില്‍. ഡിവിഷനിലെ 28 കേന്ദ്രങ്ങളില്‍ നടന്ന പര്യടന പരിപാടിയില്‍ വന്‍ ബഹുജന പങ്കാളിത്തമായിരുന്നു.

പര്യടനം കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആല നെടുവരുംകോട് ചേര്‍ന്ന യോഗത്തില്‍ കെ കെ വിശ്വനാഥന്‍ അധ്യക്ഷനായി. ടി കെ ഗോപി സ്വാഗതം പറഞ്ഞു. എല്‍ഡിഎഫ് ചെങ്ങന്നൂര്‍ മണ്ഡലം കണ്‍വീനര്‍ എം എച്ച് റഷീദ്, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി കെ ഉദയകുമാര്‍, കെ ആര്‍ മുരളിധരന്‍പിള്ള, പി എം തോമസ്, എം ശശികുമാര്‍, ആര്‍ രാജഗോപാല്‍, പി ആര്‍ രമേശ്കുമാര്‍, ടി കെ സോമന്‍, ജയിംസ് ശാമുവേല്‍, കെ എസ് ഷിജു, ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുധാമണി, ജില്ലാ പഞ്ചായത്തംഗം ജെബില്‍ പി വര്‍ഗീസ്, മഹിളാ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് പുഷ്പലത മധു, പി ഉണ്ണികൃഷ്ണന്‍നായര്‍, നെല്‍സണ്‍ ഷാജി, വി സി രാജേന്ദ്രന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. കല്യാത്ര ജങ്ഷനില്‍ ചേര്‍ന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധ്യക്ഷനായി. സി കെ ഉദയകുമാര്‍ സ്വാഗതം പറഞ്ഞു.