Top
21
Saturday, October 2017
About UsE-Paper

മാലിന്യരഹിത കായലിനായി തുഴകളേന്തി കുരുന്നുകള്‍

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

പൂച്ചാക്കല്‍ > ഓളപ്പരപ്പില്‍ നെഹ്റുട്രോഫിക്കായി ആവേശത്തോടെ മത്സരിക്കുന്നവര്‍ തുഴയെറിയുമ്പോള്‍ ഇവര്‍ക്ക് പിന്തുണയേകി സ്കൂള്‍ മുറ്റത്ത് കുരുന്നുകൈകളില്‍ മാലിന്യരഹിത കായലിനായി തുഴകളേന്തി. പാണാവള്ളി എംഎഎം എല്‍പിഎസിലെ വിദ്യാര്‍ഥികളാണ് ഇത്തവണത്തെ വള്ളംകളിയും അതിന്റെ പിന്നിലെ സന്ദേശവും സ്കൂള്‍ ഗ്രൌണ്ടില്‍ പകര്‍ന്നു നല്‍കിയത്. വേമ്പനാട്ടുകായലിലെ വര്‍ധിച്ചുവരുന്ന മാലിന്യങ്ങളെ വിമുക്തമാക്കുക, നാടിനെ ശുദ്ധിയാക്കുക എന്ന സന്ദേശം നല്‍കിയാണ് പ്രത്യേകം തയ്യാറാക്കിയ മാതൃക ചുണ്ടന്‍വള്ളത്തില്‍ പതിനഞ്ചോളം വരുന്ന കുട്ടികള്‍ ആവേശത്തോടെ തുഴയെറിഞ്ഞത്. വഞ്ചിപ്പാട്ടും ആര്‍പ്പുവിളികളുമായി സഹവിദ്യാര്‍ഥികള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു.

പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദന്‍, സ്കൂള്‍ മാനേജര്‍ ഫാ. നിക്ളാവോസ് പുന്നയ്ക്കല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുശീലന്‍ പിടിഎ പ്രസിഡന്റ് എസ് സുനില്‍, ഹെഡ്മിസ്ട്രസ് സി സജീത, സി ക്യൂന്‍സി, മേഴ്സി, നിഷ, സുവര്‍ണ, ഷെറിന്‍, റിന്‍സി, ലിസി, ധന്യ എന്നിവരും സ്കൂള്‍ ഗ്രൌണ്ടിലെ 'വള്ളംകളി' കാണാനെത്തി.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!