Top
19
Monday, February 2018
About UsE-Paper

നാട് നന്നാകാന്‍ സ്കൂളുകള്‍ നന്നാകണം: ഐസക്

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌

ആലപ്പുഴ > നാട് നന്നാകണമെങ്കില്‍ അവിടെയുള്ള സ്കൂളുകള്‍ നന്നാകണമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. പൌരബോധ നിര്‍മിതിയില്‍ സ്കൂളുകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ സ്കൂള്‍തല അക്കാദമിക് മാസ്റ്റര്‍ പ്ളാന്‍ സമര്‍പ്പണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ ഉണ്ടാകേണ്ട നല്ല മാറ്റങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. അവരില്‍ നല്ല ചിന്തകള്‍ ഉണ്ടാകുംവിധം അര്‍പ്പണ ബോധത്തോടെ അധ്യാപകര്‍ കുട്ടികളെ നയിക്കണം. പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതികളില്‍ മാറ്റമുണ്ടാകണം. പുതിയ സാങ്കേതിക വിദ്യയുടെയും സൌകര്യങ്ങളുടെയും സഹായത്തോടെ പഠനം രസകരമാക്കണം.സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമുള്ള സൌകര്യങ്ങളും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങളും സംബന്ധിച്ച് സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാവുകയും അവ കര്‍മ പദ്ധതികളാക്കി നടപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. 

ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പൊതു വിദ്യാഭ്യസ യജ്ഞത്തിന്റെ ഭാഗമായി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അക്കാദമിക് മാസ്റ്റര്‍ പ്ളാന്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയക്ടര്‍ കെ പി ലതിക വിശദീകരിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളും പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ കെ ടി മാത്യു, നഗരസഭ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ മനോജ്കുമാര്‍, കൌണ്‍സിലര്‍ എ എം നൌഫല്‍, ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ സി ഡി ആസാദ്, പ്രിന്‍സിപ്പല്‍ മേഴ്സി കുഞ്ഞാണ്ടി എന്നിവര്‍ സംസാരിച്ചു. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ പി കൃഷ്ണദാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് വി ആര്‍ ഷൈല നന്ദിയും പറഞ്ഞു.