Top
23
Tuesday, January 2018
About UsE-Paper

രണസ്മരണയില്‍ ദീപശിഖാ പ്രയാണം

Saturday Jan 13, 2018
വെബ് ഡെസ്‌ക്‌

കായംകുളം > സിപിഐ എം ജില്ലാ സമ്മേളന പ്രതിനിധി നഗറില്‍ സ്ഥാപിക്കാനുള്ള ദീപശിഖയുടെ പ്രയാണം ജി ഭുവനേശ്വരന്റെ ജ്വലിക്കുന്ന സ്മരണകളുറങ്ങുന്ന ചാരൂംമൂട് കരിമുളക്കലിലെ രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിച്ചു. സമ്മേളനം സി എസ് സുജാത ഉദ്ഘാടനം ചെയ്തു. ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാര്‍ അധ്യക്ഷനായി. ചാരുംമൂട് ഏരിയ സെക്രട്ടറി കെ മനോഹരന്‍ സ്വാഗതവും എം ജി ഗോപകുമാര്‍ നന്ദിയും പറഞ്ഞു. 

സി എസ് സുജാത, ജാഥാക്യാപ്റ്റന്‍ കെ രാഘവന് കൈമാറിയ ദീപശിഖ നൂറുകണക്കിന് അത്ലിറ്റുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ രണ്ടാംകുറ്റി- മുക്കട- കൃഷ്ണപുരം വഴി കായംകുളം നഗരംചുറ്റി പ്രതിനിധി സമ്മേളനനഗറിലെത്തി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് തടിച്ചുകൂടിയ പാര്‍ടി പ്രവര്‍ത്തകരെയും ബഹുജനങ്ങളെയും സാക്ഷിയാക്കി ജാഥാ ക്യാപ്റ്റന്‍ കെ രാഘവനില്‍നിന്നും എം എ അലിയാര്‍ ഏറ്റുവാങ്ങി.

ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ സദാശിവന്‍, സി എസ് സുജാത, സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ആര്‍ നാസര്‍, എം സുരേന്ദ്രന്‍, കെ രാഘവന്‍. കെ പ്രസാദ് ജി വേണുഗോപാല്‍, ഡി ലക്ഷ്മണന്‍, എ മഹേന്ദ്രന്‍, എച്ച് സലാം, ടി കെ ദേവകുമാര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അരവിന്ദാക്ഷന്‍, കെ എച്ച് ബാബുജാന്‍, പി ഗാനകുമാര്‍, കോശി അലക്സ് കായംകുളം നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.