17 November Saturday
കെഎസ‌്ആർടിസി ബസ‌് പ്രേമികൾ

പ്രളയബാധിതരെ സഹായിക്കാൻ ആനവണ്ടി ഫാൻസ‌ുകാർ

സ്വന്തം ലേഖകൻUpdated: Sunday Aug 12, 2018

 ആലപ്പുഴ

കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ആനവണ്ടി പ്രേമികൾ ( കെഎസ‌്ആർടിസി ബസ‌് പ്രേമികൾ)സഹായം എത്തിക്കുന്നു.  കണ്ണൂർ, വയനാട്, മലപ്പുറം, ആലപ്പുഴ , ഇടുക്കി ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരക്കണക്കിന് ആളുകൾ വീട് നഷ്ടമായും മറ്റും കഴിയുന്ന സാഹചര്യത്തിലാണ‌് പ്രതിബദ്ധതയോടെ ഇവർ രംഗത്തെത്തിയത‌്. ആനവണ്ടി ബ്ലോഗിന്റെ നേതൃത്വത്തിലാണ‌് ദൗത്യം.  
 കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും മിനറൽ വാട്ടർ, ബിസ‌്ക്കറ്റ്, അരി‌‌, സോപ്പ്, അടി വസ‌്ത്രങ്ങൾ, ലുങ്കി, നൈറ്റികൾ, പേസ്റ്റ്, പുതപ്പുകൾ,  പായ,  തോർത്ത്, സാരി, കുഞ്ഞുടുപ്പുകൾ, ബെഡ് ഷീറ്റ്,  സ‌്റ്റീൽ പ്ലേറ്റുകൾ, ഗ്ലാസുകൾ, സ‌്പൂൺ  തുടങ്ങിയ സാധനങ്ങൾ ശേഖരിക്കാൻ ജില്ലാ തലത്തിൽ ആനവണ്ടി വളണ്ടിയേഴ‌്സ് രംഗത്തിറങ്ങി. 
 സാധനങ്ങൾ കൈമാറാനും ആനവണ്ടി ആഹ്വാനം ചെയ്യുന്നു. സംസ്ഥാനം അതീവ കാലവർഷക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തിൽ പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി കെഎസ്ആർടിസിയും രംഗത്തു വന്നിരുന്നു.  വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലേയ‌്ക്ക‌് സന്നദ്ധ സംഘടനകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളും ശേഖരിച്ചു നൽകുന്ന വസ‌്ത്രങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ, മരുന്നുകൾ തുടങ്ങിയ സാമഗ്രികൾ സംഘടനകളോ സ്ഥാപനങ്ങളോ വ്യക്തികളോ അവരവരുടെ പ്രദേശത്തെ ഏറ്റവും അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോകളിൽ ഏൽപ്പിച്ചാൽ സൗജന്യമായി ലക്ഷ്യ സ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുന്നതാണെന്ന‌് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ‌് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി അറിയിച്ചിരുന്നു.  ബന്ധപ്പെടേണ്ട നമ്പറുകൾ
തിരുവനന്തപുരം:  അനന്തു: 9495830097, വിനായക്: 9745422749. കൊല്ലം : ജയദീപ് 9995546993, അബിൻ:  9656753818, കിഷോർ: 7994538353. പത്തനംതിട്ട: ശ്രീശാന്ത് 8943845912, അനന്ദു സേതുപ്രഭ 8129513619. ആലപ്പുഴ : ഷെഫീഖ് 9846475874, ജയകൃഷ്ണൻ 9895804966.
എറണാകുളം: ജിഷ‌്ണു 85475 17503.  തൃശൂർ: ശബരി 9846189963, രാഹുൽ 9995633235‌, കോഴിക്കോട് , വയനാട് : സുജിത്ത് ചേപ്പാട് 9747036917, അനീഷ് 7795617457, ബംഗ‌്ളൂരു : ജോമോൻ 9535252616, മുരളി കൃഷ്ണൻ: 82813 0979.
പ്രധാന വാർത്തകൾ
Top