Top
23
Saturday, September 2017
About UsE-Paper

പുന്നമട ഒരുങ്ങി; ജലരാജനെ ഇന്നറിയാം

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌


ആലപ്പുഴ > 65-ാമത് നെഹ്റുട്രോഫി ജലമേള ശനിയാഴ്ച പകല്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചരിത്രത്തില്‍ ഏറ്റവും കുടൂതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിക്കാണ് പുന്നമടക്കായല്‍ സാക്ഷ്യംവഹിക്കുന്നത്. 

ചുണ്ടന്‍ മത്സര ഇനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ നാലും ഉള്‍പ്പെടെ 24 വളളങ്ങള്‍ പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തില്‍ മാറ്റുരയ്ക്കും. രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ നടക്കും. 

നെഹ്റു പ്രതിമയില്‍ മുഖ്യമന്ത്രി പുഷ്പാര്‍ച്ചന നടത്തിയശേഷം പതാകയുയര്‍ത്തും. മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍, തോമസ് ചാണ്ടി,  ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജമ്മു- കാശ്മീര്‍ ധനമന്ത്രി ഹസീബ് എ ഡ്രാബു, എംപിമാര്‍, എംഎല്‍എമാര്‍ ഹൈക്കോടതി ജഡ്ജി കെ സുരേന്ദ്ര മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 2016 ലെ നെഹ്റുട്രോഫി മാധ്യമ അവാര്‍ഡുകളും ഭാഗ്യചിഹ്ന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. നെഹ്റു ട്രോഫി സുവനീര്‍ പ്രകാശനവും നടക്കും.