Top
23
Thursday, November 2017
About UsE-Paper

ആലപ്പുഴയ്ക്ക് ഓവറോള്‍ കിരീടം

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
ശാസ്ത്രമേള പ്രദര്‍ശനങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍ ശിവദാസന്‍ സന്ദര്‍ശിക്കുന്നു

കായംകുളം > ജില്ലാ സ്കൂള്‍ പ്രവൃത്തി പരിചയമേളയില്‍ ആലപ്പുഴ ഉപജില്ലയ്ക്ക് ഓവറോള്‍ കിരീടം. ചേര്‍ത്തലയാണ് റണ്ണറപ്പ്. തുറവൂര്‍ മൂന്നാം സ്ഥാനം നേടി. 2642 മത്സരാര്‍ഥികള്‍ പങ്കെടുത്ത പ്രവൃത്തി പരിചയമേളയില്‍ 120 ഇനങ്ങളിലായിരുന്നു മത്സരം. ആലപ്പുഴ 42108 പോയിന്റ് നേടി. ചേര്‍ത്തലയ്ക്ക് 40522 പോയിന്റും തുറവൂരിന് 35339 പോയിന്റും ലഭിച്ചു.

എല്‍പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ചേര്‍ത്തലയ്ക്കാണ്. തലവടി രണ്ടാംസ്ഥാനത്തെത്തി. യുപിയിലും ചേര്‍ത്തലയാണ് ഒന്നാമത്. അമ്പലപ്പുഴയ്ക്ക് രണ്ടാംസ്ഥാനം. എച്ച്എസില്‍ ആലപ്പുഴ ഒന്നാമതെത്തിയപ്പോള്‍ ചേര്‍ത്തല രണ്ടാമതായി. എച്ച്എസ്എസിലും ആലപ്പുഴയ്ക്കാണ് ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം തുറവൂരിനാണ്.

സ്കൂള്‍ വിഭാഗം എല്‍പിയില്‍ കരുമാടി സെന്റ് നിക്കോളാസ് എല്‍പിഎസിനാണ് (അമ്പലപ്പുഴ) ഒന്നാംസ്ഥാനം. രണ്ടാമതെത്തിയത് ആലപ്പുഴ സെന്റ് ജോസഫ്സ് എല്‍പിഎസാണ്. യുപിയില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ് ഒന്നാംസ്ഥാനം നേടിയപ്പോള്‍ മണ്ണാറശാല ഗവ. യുപിഎസ് (ഹരിപ്പാട്) രണ്ടാമതെത്തി.

എച്ച്എസില്‍ തുറവൂര്‍ ഉപജില്ലയിലെ അരൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് എച്ച്എസ്എസിനാണ് ഒന്നാംസ്ഥാനം. മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസ് രണ്ടാമതെത്തി. എച്ച്എസ്എസില്‍ മാന്നാര്‍ എന്‍എസ്എസ് ബോയ്സ് എച്ച്എസ്എസ് (ചെങ്ങന്നൂര്‍) ഒന്നാംസ്ഥാനം നേടിയപ്പോള്‍ ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് രണ്ടാമതെത്തി. എക്സിബിഷനില്‍ രാമങ്കരി ഗവ. എല്‍പിഎസ്, കായംകുളം ഗവ. യുപിഎസ്, കായംകുളം പുള്ളിക്കണക്ക് എച്ച്എസ് എന്നിവര്‍ക്കാണ് ഒന്നാംസ്ഥാനം.

ശാസ്ത്രമേളയില്‍ കായംകുളത്തിനാണ് (168 പോയിന്റ്) ഓവറോള്‍ ട്രോഫി. ആലപ്പുഴ (154 പോയിന്റ്) യാണ് റണ്ണറപ്പ്. എച്ച്എസ്എസ് വിഭാഗത്തില്‍ താരക്കുളം വിവിഎച്ച്എസ്എസ് (കായംകുളം) ഒന്നും ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ് രണ്ടും സ്ഥാനം നേടി. എച്ച്എസിലും താരക്കുളം വിവിഎച്ച്എസ്എസിനാണ് ഒന്നാംസ്ഥാനം. രണ്ടംസ്ഥാനം ആലപ്പുഴ പൂങ്കാവ് എംഐ എച്ച്എസിനാണ്. യുപിയില്‍ പുന്നപ്ര ഗവ. യുപിഎസ് (ആലപ്പുഴ) ഒന്നാമതെത്തിയപ്പോള്‍ എടത്വാ സെന്റ് അലോഷ്യസ് എച്ച്എസ്എസ് (തലവടി) രണ്ടാംസ്ഥാനം നേടി. എല്‍പിയില്‍ പച്ച സെന്റ് സെവ്യേഴ്സ് യുപിഎസിനാണ് (തലവടി) ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം കായല്‍പ്പുറം സെന്റ് ജോസഫ് യുപിഎസി (മങ്കൊമ്പ്) നാണ്.

ഗണിതശാസ്ത്രമേളയില്‍ ആലപ്പുഴയ്ക്കാണ് (276 പോയിന്റ്) ഓവറേള്‍ ട്രോഫി. ചേര്‍ത്തല (250 പോയിന്റ്) റണ്ണറപ്പായി. എച്ച്എസ്എസില്‍ തുറവൂര്‍ പൂച്ചാക്കല്‍ ശ്രീകണ്േഠശ്വരം എസ്എന്‍ എച്ച്എസ്എസ് ഒന്നാംസ്ഥാനം നേടി. മാന്നാര്‍ എന്‍എസ് ബോയ്സ് എച്ച്എസ്എസി (ചെങ്ങന്നൂര്‍) നാണ് രണ്ടാംസ്ഥാനം. എച്ച്എസില്‍ ആലപ്പുഴ പൂങ്കാവ് എംഐ എച്ച്എസ് ഒന്നാമതെത്തിയപ്പാള്‍ മാന്നാര്‍ എന്‍എസ് ബോയ്സ് എച്ച്എസ്എസ് (ചെങ്ങന്നൂര്‍) രണ്ടാംസ്ഥാനം നേടി. യുപിയില്‍ നൂറനാട് പടനിലം എച്ച്എസിനാണ് (മാവേലിക്കര) ഒന്നാംസ്ഥാനം. രണ്ടാമതെത്തിയത്  മണ്ണാറശാല ഗവ. യുപിഎസാണ്. എല്‍പിയില്‍ ആലപ്പുഴ സെന്റ് ജോസഫ് എല്‍പിഎസ് ഒന്നും ചേര്‍ത്തല കാവുങ്കല്‍ പഞ്ചായത്ത് എല്‍പിഎസ് രണ്ടും സ്ഥാനം നേടി.

സാമൂഹിക ശാസ്ത്രത്തില്‍ മാവേലിക്കരയ്ക്കാണ് (133 പോയിന്റ്) ഓവറോള്‍ ട്രോഫി. ചേര്‍ത്തലയ്ക്കാണ് (116 പോയിന്റ്) രണ്ടാംസ്ഥാനം. എച്ച്എസ്എസില്‍ ചേര്‍ത്തല എസ്എല്‍ പുരം എസ്എന്‍ ട്രസ്റ്റ് ഒന്നാമതെത്തി. മുട്ടാര്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസി (തലവടി)നാണ് രണ്ടാംസ്ഥാനം. എച്ച്എസില്‍ മാവേലിക്കര വിഎച്ച്എസ്എസിനും ഒന്നും ആലപ്പുഴ പൂങ്കാവ് എംഐ എച്ച്എസ് രണ്ടും സ്ഥാനം നേടി. യുപിയില്‍ മണ്ണാറശാല യുപിഎസിനാണ് ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്  എച്ച്എസ്എസിനാണ്. എല്‍പിയില്‍ പെരുമ്പളം ഗവ. എല്‍പിഎസ്  (തുറവൂര്‍) ഒന്നാമതെത്തി. കലവൂര്‍ ടിഎംപി എല്‍പിഎസിനാണ് (ചേര്‍ത്തല) രണ്ടാംസ്ഥാനം.

ഐടി മേളയില്‍ മാവേലിക്കരയ്ക്കാണ് (99) ഓവറോള്‍ ട്രോഫി. ചേര്‍ത്തലയ്ക്ക് (97) റണ്ണറപ്പും. എച്ച്എസ്എസില്‍ പുളിങ്കുന്ന് സെന്റ് ജോസഫ് എച്ച്എസ്എസ് (മങ്കൊമ്പ്) ഒന്നും മാന്നാര്‍ എന്‍എസ് ബോയ്സ് രണ്ടും സ്ഥാനം നേടി. എച്ച്എസില്‍ മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസിനാണ് ഒന്നാംസ്ഥാനം. രണ്ടാമതെത്തിയത് അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് എച്ച്എസ്എസ് (ചേര്‍ത്തല) ആണ്. യുപിയില്‍ ആലപ്പുഴ കാര്‍മ്മല്‍ അക്കാഡമി എച്ച്എസ്എസ് ഒന്നും അമ്പലപ്പുഴ നീര്‍ക്കുന്നം എസ്ഡിവി ജിയുപിഎസ് രണ്ടുംസ്ഥാനം നേടി.

സമാപന സമ്മേളനത്തല്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ടി മാത്യു സമ്മാനദാനം നിര്‍വഹിച്ചു. കായംകുളം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആര്‍ ഗിരിജ അധ്യക്ഷയായി.

ചിരട്ടയില്‍ ഇന്ദ്രജാലവുമായി ഇന്ദ്രജിത്ത്

ചേര്‍ത്തല > കായംകുളത്ത് നടന്ന ജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയ മേളയില്‍ ചിരട്ടകൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മിതിയില്‍ ഇന്ദ്രജിത്ത് തുടര്‍ച്ചയായി 10-ാം തവണയും ഒന്നാമനായി. ആരെയും വിസ്മയിപ്പിക്കുന്ന വസ്തുക്കളാണ് ഈ പ്ളസ്വണ്‍ വിദ്യാര്‍ഥി നിര്‍മിക്കുന്നത്. ശീകണ്ഠേശ്വരം എസ്എന്‍ എച്ച്എസ്എസ് പ്ളസ്വണ്‍ വിദ്യാര്‍ഥിയായ ഇന്ദ്രജിത്ത് രണ്ടാംക്ളാസ് മുതല്‍ ഒന്നാം സ്ഥാനക്കാരനാണ്. കുട്ടിക്കാലം മുതല്‍ കരകൌശലത്തില്‍ ചാതുര്യം പുലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് പ്രോത്സാഹിപ്പിച്ചത്. ശ്രീകണ്ഠേശ്വരം സ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ കൂടിയായ അച്ഛന്‍ വി ദിലീപ്കുമാറിന്റെ ശിക്ഷണത്തിലാണ് ചിരട്ടയിലെ കരകൌശലം പരിശീലിക്കുന്നത്. ജാസ്, തബല, മൃദംഗം എന്നിവയും അഭ്യസിക്കുന്ന ഇന്ദ്രജിത്ത് തുറവൂര്‍ ഉപജില്ലാ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. തൈക്കാട്ടുശേരി മണിയാതൃക്കയില്‍ എംഡി യുപി സ്കൂള്‍ അധ്യാപിക പ്രിയാമോളാണ് അമ്മ.

അഭിമാനമായി രാമങ്കരി എല്‍പിഎസ്
കായംകുളം > ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളയില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അഭിമാനമായി രാമങ്കരി എല്‍പിഎസ്.

കുട്ടികള്‍ ഇവിടെ കുറവാണെങ്കിലും ഉള്ളവരിലേറയും പ്രതിഭകള്‍ തന്നെയെന്ന് മേള വിളിച്ചോതി. യുപി വിഭാഗത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് സ്കൂള്‍ റണ്ണറാപ്പാകുന്നത്.

സ്റ്റഫ്ഡ് ടോയ്സ്, പാവകളി പാവകളുടെ നിര്‍മാണം, വുഡ് വര്‍ക്ക്, വോളിബോള്‍ നെറ്റ് മേക്കിങ്, ബാംബൂ കര്‍ട്ടന്‍ എന്നിവയില്‍ എഗ്രേഡോടെ ഒന്നാമതെത്തി. 26 കുട്ടികള്‍ പഠിക്കുന്ന ഇവിടെനിന്ന് 10 പേരും മത്സരത്തില്‍ പങ്കെടുത്തു. ഹൈടെക്ക് സകൂളായ ഇവിടെ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികച്ച പരിശീലനമാണ് നല്‍കുന്നതെന്ന് പ്രധാനധ്യാപിക ഗീതാദേവിയും അധ്യാപികരായ സിന്ധു, രാജേന്ദ്രകുമാര്‍, ഹിമ എന്നിവര്‍ പറഞ്ഞു.

പ്രാഥമിക മേഖല ഈ കരങ്ങളില്‍ സുരക്ഷിതം
കായംകുളം > നാടിന്റെ പ്രാഥമിക മേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാര്‍ഗവുമായി ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസിലെ കുട്ടികള്‍. കൃഷിയും അനുബന്ധമേഖലയും മത്സ്യബന്ധനം, ഖനനം, വനപരിപാലനം എന്നിവയ്ക്കായാണ് ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. നിലം  നികത്തലിന്റെ ദുരന്തവും അവര്‍ വരച്ചുകാട്ടി. കാര്‍ഷിക രംഗത്തെ സംരക്ഷണത്തിലൂടെ നാടിന്റെ വികസനം യാഥാര്‍ഥ്യമാക്കാമെന്ന സന്ദേശവും നല്‍കി. മുട്ടാര്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്വയംപര്യാപത ജൈവഗ്രാമവും കൌതുകമാണ് പകര്‍ന്നത്.

മഹാശിലായുഗം ഒരുക്കി കുരുന്നുകള്‍
കായംകുളം > സാമൂഹിക ശാസ്ത്രമേള എല്‍പി വിഭാഗത്തില്‍ കേരളത്തിന്റെ ഇന്നലെകളിലേക്കുള്ള തിരിഞ്ഞുനോട്ടമായിരുന്നു വിഷയം. മഹാശിലായുഗത്തിലെ നേര്‍ക്കാഴ്ചയൊരുക്കി നടയ്ക്കാവ് എല്‍പിഎസ് മികവുകാട്ടി. ശവകുടീരങ്ങള്‍, നന്നങ്ങാടി, മുനിയറ, കൂടക്കല്ല്, വീരക്കല്ല് എന്നിവയുടെ മോഡല്‍ ഒരുക്കിയാണ് ഇവര്‍ കൈയടി നേടിയത്.