Top
20
Monday, November 2017
About UsE-Paper

മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ ആയില്യം എഴുന്നള്ളത്ത് ഇന്ന്

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ഹരിപ്പാട് > മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ ആയില്യം എഴുന്നള്ളത്ത് ശനിയാഴ്ച നടക്കും. ആയില്യം എഴുന്നള്ളത്തിനു മുന്നോടിയായി പൂജകള്‍ ശനിയാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒമ്പതുമുതല്‍ നിലവറയ്ക്ക് സമീപം മണ്ണാറശാല വലിയമ്മ സാവിത്രി അന്തര്‍ജനം ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. 10 മുതല്‍ മഹാപ്രസാദമൂട്ടു നടക്കും.

ഉച്ചയ്ക്കുശേഷം നിലവറയ്ക്ക് സമീപം നാഗപത്മക്കളം വരയ്ക്കും. കളം പൂര്‍ത്തിയാകുന്നതോടെ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയായ സാവിത്രി അന്തര്‍ജനത്തിന്റെയും കാരണവന്മാരുടെയും നേതൃത്വത്തില്‍ നാഗദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കും.


 

Related News

കൂടുതൽ വാർത്തകൾ »