Top
16
Tuesday, January 2018
About UsE-Paper

ശിശുദിനാഘോഷം; ജില്ലാതല മത്സരങ്ങള്‍ 13ന്

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കലാമത്സരങ്ങള്‍ 13 നു നടക്കും. ആലപ്പുഴ ടി വി തോമസ് സ്മാരക ടൌണ്‍ഹാളില്‍ രാവിലെ ഒമ്പതിന് കലാമത്സരങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത്മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ജലജാ ചന്ദ്രന്‍ ആധ്യക്ഷയാകും. സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ദീപക് മുഖ്യപ്രഭാഷണം നടത്തും.

അഞ്ചു വേദികളിലായാണ് മത്സരം. രാവിലെ 8.30ന് രജിസ്ട്രേഷന്‍. ഒന്നാംവേദിയില്‍ രാവിലെ 10ന് ഹൈസ്കൂള്‍ വിഭാഗം നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി മത്സരങ്ങള്‍ നടക്കും. രണ്ടാം വേദിയില്‍ രാവിലെ 10ന് എല്‍പി- യുപി- ഹൈസ്കൂള്‍ വിഭാഗം പ്രസംഗം, ക്വിസ്, ഉപന്യാസ മത്സരങ്ങളും മൂന്നാം വേദിയില്‍ രാവിലെ 10ന് എല്‍പി- യുപി- ഹൈസ്കൂള്‍ വിഭാഗം ലളിതഗാനവും ഉച്ചകഴിഞ്ഞ് രണ്ടിന് നാടന്‍പാട്ട് മത്സരവും നടക്കും. നാലാം വേദിയില്‍ രാവിലെ 10ന് നേഴ്സറിക്കുട്ടികള്‍ക്കുള്ള അഭിനയഗാനം, കഥപറച്ചില്‍ മത്സരവും ഉച്ചകഴിഞ്ഞ് മൂന്നിന് എല്‍പി- യുപി- ഹൈസ്കൂള്‍ വിഭാഗം ദേശീയഗാന മത്സരവും നടക്കും. വേദി അഞ്ചില്‍ എല്‍പി- യുപി വിഭാഗം നൃത്തമത്സരങ്ങള്‍ നടക്കും. സീനിയര്‍ വിഭാഗം പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നയാളെ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കും.
ശിശുദിന റാലി14ന് ഉച്ചകഴിഞ്ഞ് 2.30ന് ആലപ്പുഴ എസ്ഡിവി സ്കൂള്‍ മൈതാനത്തുനിന്ന് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് നടക്കും. കലക്ടര്‍ ടി വി അനുപമ റാലി ഫ്ളാഗ് ഓഫ് ചെയ്യും. വൈകിട്ട് 4.30ന് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശിശുദിന സമാപന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ സമ്മാനവിതരണം നിര്‍വഹിക്കും. ജൂനിയര്‍ പ്രസംഗ മത്സരവിജയി യോഗത്തില്‍ അധ്യക്ഷനാകും.

 

Related News

കൂടുതൽ വാർത്തകൾ »