21 September Friday

വിലക്കയറ്റമില്ലാതെ ഓണമുണ്ണാൻ സപ്ലൈകോ മേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ഇഎംഎസ്‌ സ്‌റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച സപ്ലൈകോ ഓണം ബക്രീദ്‌ മേളയിലേക്ക്‌ സാധനങ്ങൾ പായ്‌ക്ക്‌ ചെയ്യുന്നു

 ആലപ്പുഴ 

ഓണം‐ബക്രീദ‌് ആഘോഷങ്ങളിലെ വിലക്കയറ്റത്തിൽനിന്ന‌് ആശ്വാസമായി സപ്ലൈകോയുടെ ഓണം,ബക്രീദ‌് വിപണി. ആഘോഷകാലത്ത‌് അവശ്യസാധനങ്ങൾക്കുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ‌് സംസ്ഥാനത്തുടനീളം സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ പ്രത്യേക വിപണികളൊരുക്കുന്നത‌്. സപ്ലൈകോ ആലപ്പുഴയിലെ ഓണം,ബക്രീദ‌് ജില്ലാ ഫെയർ 2018ന‌് ഇ എം എസ‌് സ‌്റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമായി. ശനിയാഴ‌്ച രാവിലെ മന്ത്രി ജി സുധാകരൻ ഉദ‌്ഘാടനംചെയ്യും. 
16 മുതൽ താലൂക്ക‌് തലത്തിൽ സപ്ലൈകോ വിപണികൾ ഓണം,ബക്രീദ‌് പ്രത്യേക വിപണികളായി പ്രവർത്തിക്കും.  ഇ എം‌ എസ‌് സ‌്റ്റേഡിയത്തിന‌് സമീപത്തെ  5000 ചതുരശ്രയടിയിൽ തയ്യാറാക്കിയ ജില്ലാ ഫെയറിൽ ചെറുപയർ, ഉഴുന്ന‌്, കടല, വൻപയർ, തുവര,‌ അരി, വെളിച്ചെണ്ണ തുടങ്ങി പൊതുവിപണിയിൽ വിലക്കയറ്റം നേരിടുന്ന സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും.  അരിക്ക‌് പ്രത്യേക കൗണ്ടർ അടക്കം വിപുലമായ സൗകര്യങ്ങളുണ്ട‌്.
 35 രൂപയ‌്ക്ക‌് പൊതുവിപണിയിൽ ലഭിക്കുന്ന ജയ അരി 25 രൂപ സബ‌്സിഡി നിരക്കിൽ ലഭിക്കും. പൊതുവിപണിയിൽ 110 രൂപയ‌്ക്ക‌് ലഭിക്കുന്ന ഒരു കിലോ വെളിച്ചെണ്ണക്ക‌് 46 രൂപയാണ‌്. പലവ്യഞ‌്ജനങ്ങൾ, കറിപ്പൊടികൾ തുടങ്ങി എല്ലാ സാധനങ്ങൾക്കും വിലക്കുറവുണ്ട‌്. ബ്രാൻഡഡ‌് സാധനങ്ങൾക്ക‌് 5 മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ട‌്. 
ഹോർട്ടികോർപ്പിന്റെ നേത‌ൃത്വത്തിൽ പഴം, പച്ചക്കറി ചന്തയും മേളയിലുണ്ട‌്. ഫിഷറീസ‌് വകുപ്പിന്റെ സ‌്റ്റാൾ, കയർ കോർപറേഷൻ, വനംവകുപ്പ‌്,  കേരളാ സോപ‌്സ‌് തുടങ്ങിയ സ‌്റ്റാളുകളും മേളയോട‌് അനുബന്ധിച്ച‌് തുടങ്ങിയിട്ടുണ്ട‌്. സബ‌്സിഡി നിരക്കിലുള്ള സാധനങ്ങളുടെ വിതരണം റേഷൻകാർഡ‌് മുഖേനയായിരിക്കും. 
24 വരെ ദിവസവം രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ‌് ഫെയർ നടക്കുക. ജില്ലാ കോടതിക്ക‌് സമ‌ീപത്തെ സൂപ്പർമാർക്കറ്റിലും അമ്പലപ്പുഴ സൂപ്പർമാർക്കറ്റിലും 16 മുതൽ താലൂക്ക‌് തല മേള തുടങ്ങും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top