24 September Monday

സജി ചെറിയാന് ചെങ്ങന്നൂരിൽ എസ്എന്‍ഡിപിയുടെ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018


ചെങ്ങന്നൂർ
സജി ചെറിയാൻ  എംഎൽഎയ‌്ക്ക‌്  എസ്എൻഡിപി ചെങ്ങന്നൂർ  യൂണിയൻ  സ്വീകരണം നൽകി. യൂണിയൻ വൈസ്ചെയർമാൻ വിജീഷ്‌ മേടയിൽ അധ്യക്ഷനായി. വെള്ളാപ്പള്ളി നടേശൻ ഭവനനിർമാണ പദ്ധതിയിൽ യൂത്ത് മൂവ്‌മെന്റ് യൂണിയൻ നിർമിക്കുന്ന ഭവനത്തിന‌് പെരിങ്ങാല കിണറ്റേത്ത് കെ എ ശിവരാമനിൽനിന്ന‌് ആദ്യഗഡു സജി ചെറിയാൻ ഏറ്റുവാങ്ങി.

യൂണിയൻ ചെയർമാൻ അനിൽ പി ‌‌ശ്രീരംഗവും കൺവീനർ സുനിൽ വള്ളിയിലും ചേർന്ന് ഉപഹാരം നൽകി. ചെങ്ങന്നൂരിൽ ജനിച്ചുവളർന്ന സരസകവി  മൂലൂർ എസ് പത്മനാഭപണിക്കർക്ക്  സ‌്മാരകം നിർമിക്കുന്നതിന‌് നടപടി സ്വീകരിക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു.

കാലടി സംസ്‌ക‌ൃത സർവകലാശാലാ സിൻഡിക്കറ്റ് അംഗം പ്രൊഫ. കെ കെ  വിശ്വനാഥൻ, ജില്ലാപഞ്ചായത്ത‌് അംഗം അഡ്വ. വി വേണു, വരിക്കോലിൽ വാസുദേവൻ, അഡ്വ.  മുരളി മനോഹർ, യോഗം ഡയറക്ടർ ബോർഡ് അംഗം രാധാകൃഷ്ണൻ പുല്ലാംമഠത്തിൽ, അഡ്ഹോക‌് കമ്മിറ്റി അംഗങ്ങളായ സിന്ധു എസ് ബൈജു, കെ ആർ മോഹനൻ, എസ് ദേവരാജൻ, വനിതാസംഘം കേന്ദ്രസമിതി അംഗം സുലു വിജീഷ്,  രതി മോഹൻ, വിനീത് മോഹൻ, വിഷ്ണു സജി, അമ്പിളി മഹേഷ്, വിജിൻ രാജ്, പ്രദീപ് ചെങ്ങന്നൂർ, വി വി  വിജി  എന്നിവർ സംസാരിച്ചു. സുനിൽ വള്ളിയിൽ സ്വാഗതവും  സജി വട്ടമോടിയിൽ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top