20 September Thursday

ആശങ്കയുയർത്തി കടൽ ഉൾവലിഞ്ഞു

സ്വന്തം ലേഖകൻUpdated: Monday Sep 10, 2018

ആലപ്പുഴ ബീച്ചിൽ കടൽ ഉൾവലിഞ്ഞ നിലയിൽ

 ആലപ്പുഴ 

കായലിൽ ജലനിരപ്പ‌് ക്രമാതീതമായി കുറഞ്ഞതിന‌് പിന്നാലെ കടലും ഉൾവലിയുന്നു. സംസ്ഥാനം നൂറ്റാണ്ടിലെ പ്രളയം നേരിട്ടപ്പോൾ പ്രക്ഷുബ‌്ധമായിരുന്ന കടൽ ഇപ്പോൾ 20 അടിയോളം ഉൾവലിഞ്ഞിട്ടുണ്ട‌്.  ജില്ലയിലെ തീരപ്രദേശങ്ങളിൽ 15 മുതൽ 20 അടി വരെ കടൽ ഉൾവലിഞ്ഞിട്ടുണ്ട‌്. പുഴകളിലും കിണറുകളിലും ജലനിരപ്പ‌് വളരെ താഴുന്ന സാഹചര്യത്തിലാണ‌് കടലിലും അപൂർവ പ്രതിഭാസം. സാധാരണ വേലിയേറ്റ സമയങ്ങളിലാണ‌് കടൽ ഉൾവലിയാറുള്ളത‌്.  എന്നാൽ ആലപ്പുഴ ബീച്ചിലടക്കം കടൽ അസാധാരണയായി ഉൾവലിഞ്ഞത‌് ഇത്തരത്തിലല്ല. കടൽ ഇറങ്ങിയതിനാൽ കായയലിലെയും പുഴകളിലെയും ജലം കൂടുതലായി കടലിലെത്തുന്നുണ്ട‌്. നേരത്തേ വെള്ളപ്പൊക്കമുണ്ടായപ്പോൾ കടൽക്ഷോഭവും ഉണ്ടായിരുന്നു. ഈ സമയത്ത‌് കടലിലേക്ക‌് കായൽവെള്ളത്തിന്റെ വരവ‌് കുറവായിരുന്നു.  ജലനിരപ്പ‌് കുറയുന്നതിന‌് പിന്നാലെയുള്ള കടൽ ഉൾവലിവ‌് ആശങ്ക ഉയർത്തിയിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
Top