14 November Wednesday

സ‌്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുഖംനോക്കാതെ നടപടി: ബൃന്ദ കാരാട്ട‌്

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

 

 
കോഴിക്കോട്
സ‌്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സിപിഐ എം  മുഖംനോക്കാതെ നടപടി എടുക്കുമെന്ന‌്  പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ. 
അതിക്രമങ്ങൾക്ക‌് ഇരയാവുന്ന സ‌്ത്രീകൾക്കൊപ്പമാണ‌്  എന്നും പാർടിയും എൽഡിഎഫ‌് സർക്കാരും.  അതിൽ ഒരുവിട്ടു വീഴ‌്ചയുമില്ല.  പാർടിയിലായാലും വർഗ‐ബഹുജന സംഘടനകൾക്കുള്ളിലായാലും അതിക്രമത്തിന് ഇരകളാവുന്ന സ്ത്രീകൾക്ക് നീതി ഉറപ്പാക്കും. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരും ഇതേ നിലപാടാണ് സ്വീകരിക്കുന്നത‌്. ഇപ്പോഴുണ്ടായ സംഭവത്തിൽ പാർടിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായി കള്ളക്കഥകൾ  ഉണ്ടാക്കുകയാണ‌്.    
ഇതുസംബന്ധിച്ച‌് കൃത്യമായ പ്രസ‌്താവന പാർടി ഇറക്കിയിട്ടുണ്ട‌്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട്  പാർടിക്ക് പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കും. എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും ഇരകൾക്ക‌് നീതി ലഭിക്കുന്ന കാര്യം ഉറപ്പാക്കും. 
സ്ത്രീസുരക്ഷ മുൻനിർത്തി നിരവധി പദ്ധതികളാണ് കേരളത്തിൽ ഇടത് സർക്കാർ നടപ്പാക്കുന്നത്. രാജ്യത്ത് എവിടെയായാലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനെതിരെ സിപിഐ എം ശക്തമായി രംഗത്തെത്തിയിട്ടുണ്ട‌്.  അതേസമയം മോഡി ഭരണത്തിൽ  അതിക്രമം പതിന്മടങ്ങ് വർധിക്കുകയാണ്.  പീഡനക്കേസുകളിൽ ശിക്ഷിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.  പീഡിപ്പിക്കുന്നവരെ പരസ്യമായി  സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നിട്ട‌് സ‌്ത്രീകൾക്കൊപ്പം നിൽക്കുന്ന സിപിഐ എമ്മിനെതിരെ കള്ളക്കഥകൾ മെനയാനാണ‌് അത്തരക്കാർ ശ്രമിക്കുന്നതെന്നും ബൃന്ദ പറഞ്ഞു.
പ്രധാന വാർത്തകൾ
Top