17 December Monday

കർഷകരോഷാഗ‌്നിയിൽ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

ആലപ്പുഴ ബിഎസ്‌എൻഎൽ ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ‌്ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം  

നരേന്ദ്ര മോഡി സർക്കാരിന്റെ കർഷകദ്രോഹനയങ്ങൾക്കെതിരെ സംസ്ഥാനത്ത‌് കർഷകപ്രതിഷേധം ഇരമ്പി. അഖിലേന്ത്യാ കിസാൻസഭ സംഘടിപ്പിച്ച ജയിൽനിറയ‌്ക്കൽ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത‌് നടന്ന കർഷകരുടെ മഹാധർണയിൽ ആയിരങ്ങൾ പങ്കാളികളായി. തിരുവനന്തപുരത്ത‌് രാജ‌്ഭവനുമുന്നിലും ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലുമാണ‌് ധർണ സംഘടിപ്പിച്ചത‌്‌. പ്രതികൂലകാലാവസ്ഥയെത്തുടർന്ന‌് ഇടുക്കി, കോട്ടയം, വയനാട‌് ജില്ലകളിൽ സമരം മാറ്റി.
രാജ‌്ഭവനുമുന്നിൽ കിസാൻ സഭ വൈസ‌്പ്രസിഡന്റ‌് എസ‌് രാമചന്ദ്രൻപിള്ള സമരം ഉദ‌്ഘാടനംചെയ‌്തു. കർഷകസംഘം പ്രസിഡന്റ‌് കോലിയക്കോട‌് കൃഷ‌്ണൻനായർ അധ്യക്ഷനായി. പ്രധാനമന്ത്രിക്ക‌് സമർപ്പിക്കാനുള്ള പത്തുലക്ഷം കർഷകർ ഒപ്പിട്ട നിവേദനം കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ‌് സെക്രട്ടറി ഇ പി ജയരാജന്റെ നേതൃത്വത്തിൽ ഗവർണർ ജസ്റ്റിസ‌് പി സദാശിവത്തിന‌് കൈമാറി.  മറ്റ‌് ജില്ലകളിൽ കലക്ടർമാർവഴിയാണ‌് പ്രധാനമന്ത്രിക്ക‌് നിവേദനം നൽകുക. സംസ്ഥാനത്ത‌് ഒരുകോടി പേർ ഒപ്പിട്ട നിവേദനമാണ‌് പ്രധാനമന്ത്രിക്ക‌് കൈമാറുക. 
 ആലപ്പുഴയിൽ നൂറുകണക്കിന് തൊഴിലാളികളും കർഷകരും ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.
കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ‌്ഘാടനം ചെയ‌്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു എന്നിവർ സംസാരിച്ചു. 
കർഷകസംഘം ജില്ലാ സെക്രട്ടറി ജി ഹരിശങ്കർ സ്വാഗതവും എ ഡി കുഞ്ഞച്ചൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top