22 November Thursday

ട്രെയിനിലെ മോഷണം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

സഹിമത്ത്

 

കായംകുളം 
ട്രെയിനിൽ ബാഗ് മോഷ‌്ടിച്ച് കടക്കുന്ന ഇതരസംസ്ഥാനക്കാരനായ യുവാവിനെ ആർപിഎഫ് പിടികൂടി. വെസ‌്റ്റ‌് ബംഗാൾ സ്വദേശി സഹിമത്ത് (23) നെയാണ്  പിടികൂടിയത്.  മൂന്നാം തീയതി രാത്രി തിരുവനന്തപുരം–-നിസാമുദീൻ എക‌്സ‌്പ്രസ‌് ട്രെയിനിൽ യാത്രചെയ‌്ത കോഴിക്കോട് സ്വദേശി നേഹ എന്ന യാത്രക്കാരിയെയാണ‌് കൊള്ളയടിച്ചത‌്. 
  15,000 രൂപ വിലയുള്ള  മൊബൈൽഫോൺ, ചാർജർ, 5000 രൂപ വിലയുള്ള വാച്ച്, എടിഎം കാർഡ‌്, ആധാർ, പാൻ കാർഡുകൾ അടങ്ങിയ ബാഗാണ് മോഷ‌്ടിച്ച‌്  കടന്നത്. കായംകുളം റെയിൽവേ സ്‌റ്റേഷനിൽ രാത്രി രണ്ടരയോടെ എത്തിയ ട്രെയിനിൽനിന്ന‌് യാത്രക്കാരിയുടെ ബാഗ് മോഷ‌്ടിച്ച് ട്രെയിൻ സ്‌റ്റേഷനിൽനിന്ന് നീങ്ങിതുടങ്ങിയപ്പോൾ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരി ഉടൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫും റെയിൽവേ പൊലീസും സ്‌റ്റേഷൻപരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കുറേ ദിവസങ്ങളായി റെയിൽവേ സ‌്റ്റേഷൻ കേന്ദ്രീകരിച്ച് ആർപിഎഫ് ക്രൈംസ്‌ക്വാഡ് മഫ്തിയിൽ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം രാവിലെ പ്ലാറ്റ‌്ഫോമിന് സമീപമുളള കുറ്റിക്കാട്ടിൽനിന്ന് ഒരു യുവാവ് ബാഗുമായി നടന്നുവരുന്നത് കണ്ട് സംശയം തോന്നിയ സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യംചെയ‌്ത‌്   ബാഗ് പരിശോധിച്ചപ്പോൾ യാത്രക്കാരിയുടെ മോഷണംപോയ വസ‌്തുക്കൾ കണ്ടെത്തി.  ഇയാളെ കോട്ടയം റെയിൽവേ പൊലീസിന് കൈമാറി. ആർപിഎഫ് ക്രൈം സ്‌ക്വാഡിലെ എസ‌്ഐ ജിപിൻ, കോൺസ‌്റ്റബിൾമാരായ മനോജ്കുമാർ, സുരേഷ്‌കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
 
പ്രധാന വാർത്തകൾ
Top