17 November Saturday

വീട‌ില്ലാതെ കുടുംബം ക്യാമ്പിൽ; പഠനം മുടങ്ങി മക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

കാറ്റിലും മഴയിലും നിലംപൊത്തിയ വീടിനു മുന്നിൽ സിന്ധുവും മകളും

 ഹരിപ്പാട്

ചെറുതനയിൽ വെള്ളപ്പൊക്കത്തിൽ വീടുതകർന്നു ക്യാമ്പിൽ കഴിയുന്ന കുടുംബത്തിലെ കുട്ടികളുടെ പഠനം പ്രതിസന്ധിയിലാവുന്നു. 11‐ാം  വാർഡിൽ മുളങ്കാട്ടിൽ സിന്ധുവിന്റെ വീട് പ്രളയക്കെടുതിയിൽ തകർന്നിരുന്നു. അഗസ‌്ത‌് 18 നാണ‌് സിന്ധുവിന്റെ ആസ്ബസ‌്റ്റോസ് മേഞ്ഞ വീട് നിലംപൊത്തിയത്. 
തലനാരിഴയ‌്ക്കാണ്  വിദ്യാർഥികളായ രണ്ടു മക്കൾ ഉൾപ്പെടുന്ന കുടുംബം രക്ഷപ്പെട്ടത്. അന്നു മുതൽ ക്യാമ്പിൽ കഴിയുകയാണ് കുടുംബം. മകൾ ബി കോം അവസാന വർഷ വിദ്യാർഥിയാണ്. മകൻ ഐടിഐ വിദ്യാർഥിയും. വെള്ളപ്പൊക്കത്തിൽ ജീവനൊഴികെ സർവതും ഇവർക്ക‌് നഷ‌്ടമായി. വീടിന്റെ ആധാരമടക്കം ഒഴുകിപ്പോയി. 
ക്യാമ്പിൽ കഴിയുന്ന മക്കളുടെ പഠനം മുടങ്ങുന്നത‌് ഇവർ അധിക‌ൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. താൽക്കാലിക താമസ സൗകര്യം ഒരുക്കി പഠനം തുടരാൻ സഹായിക്കണം എന്നാണ് സിന്ധുവിന്റെ ആവശ്യം.
പ്രധാന വാർത്തകൾ
Top