17 November Saturday

എം കുട്ടപ്പനെ അനുസ‌്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 മാവേലിക്കര

സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര പഞ്ചായത്ത് വൈസ‌്പ്രസിഡന്റുമായിരുന്ന എം കുട്ടപ്പന്റെ 15‐ാം ചമവാർഷികത്തിന്റെ ഭാഗമായി ചേർന്ന അനുസ‌്മരണ സമ്മേളനം കൊയ‌്പ്പള്ളി കാരാഴ‌്മ എസ്എൻഡിപി ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം സത്യപാലൻ ഉദ്ഘാടനം ചെയ‌്തു.  
കെ വാസുദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ജി ഹരിശങ്കർ, ഏരിയാ സെക്രട്ടറി കെ മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കോശി അലക‌്സ‌്, ജി രാജമ്മ, അഡ്വ. ജി അജയകുമാർ, എ എം ഹാഷിർ, അജിത‌് എന്നിവർ സംസാരിച്ചു. 
മുകുന്ദൻ സ്വാഗതം പറഞ്ഞു. രാവിലെ സ‌്മ‌ൃതിമണ്ഡപത്തിൽ പുഷ‌്പാർച്ചന നടന്നു. തെക്കേക്കര യുപി സ‌്കൂളിന് സമീപത്തുനിന്ന്  അനുസ‌്മരണറാലി ആരംഭിച്ചു.
പ്രധാന വാർത്തകൾ
Top