21 November Wednesday
ദുരിതാശ്വാസ ധനവിനിയോഗം

പള്ളിപ്പാട് പഞ്ചായത്തിൽ യുഡിഎഫിൽ ഭിന്നത

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 ഹരിപ്പാട്

പള്ളിപ്പാട് പഞ്ചായത്തിൽ ഭരണ സമിതി യോഗം ചേരാനാവാതെ ഭരണം പ്രതിസന്ധിയിലേക്ക്.  പഞ്ചായത്ത് കമ്മിറ്റി കൂടാതെ ദുരിതാശ്വാസ പ്രവർത്തനത്തിനെന്ന പേരിൽ സെക്രട്ടറിയും പ്രസിഡന്റും മാത്രം ചേർന്ന് വൻതുക നിയമവിരുദ്ധമായി  നടത്തിയ ചെലവുകൾക്ക് അംഗീകാരം നൽകുന്നതിൽ സിപിഐ എം അംഗങ്ങൾ കഴിഞ്ഞ യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ നിലപാടുള്ളതിനാൽ നാലു കോൺഗ്രസ് അംഗങ്ങളും പഞ്ചായത്ത‌് കമ്മിറ്റിയിൽ നിന്ന് വിട്ടുനിന്നു. ധനവിനിയോഗം സംബന്ധിച്ച‌്  സിപിഐ എം പഞ്ചായത്തംഗങ്ങൾ  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക‌്ടർക്ക് പരാതിയും നൽകിയിട്ടുണ്ട‌്. 
പ്രളയക്കെടുതിയിൽപെട്ട് മൂന്നാഴ‌്ചയിലധികമായി പള്ളിപ്പാട് പഞ്ചായത്തിലെ ജനങ്ങൾ ദുരിതത്തിലാണ്. ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങി വന്ന നാട്ടുകാരുടെ ജീവിതം പൂർവസ്ഥിതിയിലാക്കുന്നതിനാവശ്യമായ കാര്യങ്ങൾ പഞ്ചായത്ത് കമ്മിറ്റി കൂടി ചർച്ച ചെയ്യാൻ തയ്യാറായില്ല. യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് നാലും അംഗങ്ങളാണിവിടെയുള്ളത്.
പ്രധാന വാർത്തകൾ
Top