19 November Monday

പ്രളയം അടയാളപ്പെടുത്തി ജനകീയ സർവേ

പ്രത്യേക ലേഖകൻUpdated: Sunday Sep 9, 2018

നെടുമുടി പഞ്ചായത്തിലേക്കുള്ള സർവേ യാത്ര മന്ത്രി ഡോ. തോമസ‌് ഐസക്ക‌് ഫ്ലാഗ‌് ഓഫ‌് ചെയ്യുന്നു

 

 
 
ആലപ്പുഴ
പ്രളയജലം ഓരോ സ്ഥലത്തും എവിടെവരെ ഉയർന്നുവെന്ന‌് അടയാളപ്പെടുത്താനുള്ള  ഫ്ളഡ‌് മാപ്പിങ്ങും പ്രളയബാധിത മേഖലകളിലെ ആരോഗ്യസ്ഥിതി മനസിലാക്കാനുള്ള ഡിസീസ‌് സർവെയിലൻസ‌് സർവേയും കേരളശാസ‌്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു . നെടുമുടി പഞ്ചായത്തിലേക്കുള്ള യാത്ര ധനമന്ത്രി ഡോ. ടി എം തോമസ‌് ഐസക്ക‌് ഫ്ലാഗ‌് ഓഫ‌് ചെയ‌്തു.  നെടുമുടി മാതൃകയാക്കി സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പാക്കുകയാണ‌്  പരിഷത്തിന്റെ ലക്ഷ്യം.
ആലപ്പുഴയിലെ കനാൽ മാനേജ‌്മെന്റിന്റെ  പ്രൊജക്ട‌് നടപ്പാക്കുന്ന സംഘമായ കാൻ ആലപ്പി, ദേശീയ ആരോഗ്യ ദൗത്യം, കില തുടങ്ങിയവയുടെ സഹകരണത്തോടെയാണ‌് പരിപാടി.  470 കോളേജ‌് വിദ്യാർഥികൾ പങ്കെടുത്തു. 200 സ‌്ക്വാഡുകളിൽ ഓരോന്നിലും ഓരോ കുടുംബശ്രീപ്രവർത്തകയോ ആശ വർക്കർമാരോ അംഗമാണ‌്.  പുന്നപ്ര എൻജിനിയറിങ‌്  കോളേജ്, ആലപ്പുഴ എസ‌്ഡി കോളേജ്, എസ‌്ഡിവി കോളേജ്, നീലിമ കോളേജ്, മിനർവ കോളേജ്, നാഷണൽ കോളേജ്, എസ‌് എൻ കോളേജ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ ഒറ്റദിവസം കൊണ്ട് നെടുമുടി പഞ്ചായത്തിന്റെ മുഴുവൻ  വിവരങ്ങൾ ശേഖരിച്ചു.  
അടുത്ത ദിവസം തന്നെ  മാപ്പ‌് തയ്യാറാക്കും.  മൊബൈൽ ആപ്പ‌് വഴി വിവരങ്ങൾ ഗൂഗിളിൽ അപ‌്‌ലോഡ‌് ചെയ്യും.  വെള്ളപ്പൊക്കം ഉയർന്ന ദിവസത്തെ മാപ്പും അതതുദിവസത്തെ മാപ്പും ഉപയോഗിച്ച‌് ഭാവിയിൽ ആർക്കും വ്യത്യാസം മനസിലാക്കാൻ കഴിയും. 
ദുരന്തനിവാരണത്തിന‌് ഇത‌് വലിയ മുതൽക്കൂട്ടാകും.  എലിപ്പനിയും മറ്റു രോഗങ്ങളും ബാധിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ  ഡിസീസ‌് സർവൈലൻസ‌് സർവേയിലൂടെ മനസിലാക്കി. എലിപ്പനിക്ക‌് പ്രതിരോധ മരുന്ന‌് ഇനിയും കഴിക്കാത്തവർക്ക‌് സംഘം നൽകുന്നുണ്ട‌്.
പ്രധാന വാർത്തകൾ
Top