20 June Wednesday

ക്രമസമാധാനം ഈകൈകളില്‍ ഭദ്രം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


ആലപ്പുഴ > ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച എത്തിയ സകലരുടെയും മുഖത്ത് അമ്പരപ്പും കൌതുകവും. ലോകവനിതാദിനത്തോടനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷനിലെ സകല ഡ്യൂട്ടിയുടെയും ഉത്തരവാദിത്തം വനിതാപൊലീസുകാര്‍ക്കായിരുന്നു. ജില്ലയിലൊട്ടുമിക്ക പൊലീസ് സ്റ്റേഷനിലെയും ഉത്തരവാദപ്പെട്ട എല്ലാജോലികളും വനിതാദിനത്തില്‍ വനിതകളാണ് കൈകാര്യം ചെയ്തത്. ലഭിച്ച അവസരം പ്രധാനകേസിലേതടക്കം പ്രതികളെ വലയിലാക്കി വനിതകള്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചു.

11 വനിതാ പൊലീസുകാരാണ് നോര്‍ത്ത് സ്റ്റേഷനില്‍ ജോലിയിലുണ്ടായിരുന്നത്. എസ്എച്ച്ഒ മീനാകുമാരിക്കായിരുന്നു. സ്റ്റേഷന്‍ എമര്‍ജന്‍സി ചാര്‍ജ് എസ്ഐ റംലാബീവിക്കും. ജിഡി ചാര്‍ജ് മുതിര്‍ന്ന സിപിഒ പി ആര്‍ സുജ കൈകാര്യം ചെയ്തപ്പോള്‍ റിസപ്ഷന്‍ കാര്യങ്ങള്‍ ലേഖയും റൈറ്റര്‍ ജോലി സുമയും അനായാസം കൈകാര്യം ചെയ്തു. സാധാരണദിനങ്ങളില്‍ പുരുഷ പൊലീസുകാരാണ് ഇത്തരം ജോലികള്‍ കാൈര്യം ചെയ്യാറ്. ജസിന്താ, രാഖി, മിനിമോള്‍, മേബിള്‍ തുടങ്ങിയവര്‍ പാറാവ്, ബൈക്ക് പട്രോളിങ് അടക്കമുള്ള ജോലികള്‍ ഭംഗിയായി നിര്‍വഹിച്ചു. 

പ്രസ് ഫോര്‍ പ്രോഗ്രസ് എന്ന ആപ്തവാക്യവുമായുള്ള ഈ  വനിതാദിനത്തില്‍ നിര്‍ബന്ധപരമായ മുന്നേറ്റത്തിനായി തങ്ങളുടെ സഹപ്രവര്‍ത്തകമാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി നോര്‍ത്ത് സിഐ ജി സന്തോഷ്കുമാര്‍ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top