19 June Tuesday

എഫ്എസ്ഇടിഒ വനിതാസംഗമം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

ആലപ്പുഴ > സാര്‍വദേശീയ മഹിളാദിനത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാസംഗമം സംഘടിപ്പിച്ചു. 'സമത്വം, സുരക്ഷ, അംഗീകാരം' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വനിതാസംഗമം സംഘടിപ്പിച്ചത്. സി എസ് സുജാത സംഗമം ഉദ്ഘാടനം ചെയ്തു. എസ് ശുഭ അധ്യക്ഷയായി. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ ജി രാജേശ്വരി, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ഡി ശ്രീദേവി, എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റയംഗം എന്‍ മായ, കെജിഎന്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ഷീല എന്നിവര്‍ സംസാരിച്ചു. എഫ്എസ്ഇടിഒ വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍ എസ് ഉഷാകുമാരി സ്വാഗതവും പിഎസ്സി എംപ്ളോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ രജിത നന്ദിയും പറഞ്ഞു. 

എഫ്എസ്ഇടിഒ കുട്ടനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍  മഹിളാമണി ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് സബ്ജില്ലാ വൈസ് പ്രസിഡന്റ് എല്‍ അജിതകുമാരി അധ്യക്ഷയായി. എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് വി വിത്തവാന്‍, കെ എന്‍ രാധാമണി, ടി മനു, രജ്ഞിത്ത് ഗോപി, ജി ബാബുനാഥ് എന്നിവര്‍ സംസാരിച്ചു. എച്ച് അതുല്യ സ്വാഗതവും ജെസിയമ്മ ആന്റണി നന്ദിയും പറഞ്ഞു.
മഹിളാ അസോസിയേഷന്‍ കോമളപുരം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാദിനാചരണ പരിപാടികള്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കവിത ഹരിദാസ് അധ്യക്ഷയായി. എന്‍ എസ് ജോര്‍ജ്, പ്രസന്ന രാജേന്ദ്രന്‍, ടി എസ് നടേശന്‍ എന്നിവര്‍ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top