Top
17
Sunday, December 2017
About UsE-Paper

ചേര്‍ത്തല ഏരിയ സമ്മേളനം തുടങ്ങി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

പൂച്ചാക്കല്‍ > സിപിഐ എം ചേര്‍ത്തല ഏരിയ സമ്മേളനത്തിന് പൂച്ചാക്കലില്‍ ഉജ്വല തുടക്കം. പി ടി പുരുഷന്‍ നഗറില്‍ (പാണാവള്ളി കമ്യൂണിറ്റി ഹാള്‍) തയ്യാറാക്കിയ രക്തസാക്ഷി മണ്ഡത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുതിര്‍ന്ന പാര്‍ടിയംഗം  എം വി രഘുവരന്‍ പതാക ഉയര്‍ത്തി. പി ഷാജി മോഹന്‍ രക്തസാക്ഷി പ്രമേയവും സി ശ്യംകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കരുവയിലെ ബാഹുലേയനും സംഘവും സ്വാഗതഗാനം ആലപിച്ചു. 

പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി എം പ്രമോദ് സ്വാഗതം പറഞ്ഞു. പി ജി മുരളി, ബി വിനോദ്, കുമാരി വിജയ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ടി ആര്‍ മുകുന്ദന്‍നായര്‍ (പ്രമേയം), പി പുഷ്ക്കരന്‍ (മിനിട്ട്സ്), പി എം പ്രമോദ് (ക്രഡന്‍ഷ്യല്‍) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മിറ്റികള്‍ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി കെ രാജപ്പന്‍നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. കെ പ്രസാദ്, ആര്‍ നാസര്‍, എം സുരേന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ എം ആരിഫ് എംഎല്‍എ, എന്‍ ആര്‍ ബാബുരാജ്, എ എസ് സാബു, കെ ബി ബാബുരാജ് എന്നിവര്‍ പങ്കെടുത്തു. പ്രതിനിധി സമ്മേളനം വെള്ളിയാഴ്ചയും തുടരും.

Related News

കൂടുതൽ വാർത്തകൾ »