18 July Wednesday

മാരാരിക്കുളം ഏരിയ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

മുഹമ്മ > തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് ഊടും പാവും നെയ്ത ചരിത്രസ്മരണകള്‍ തുടിക്കുന്ന മുഹമ്മയുടെ മണ്ണില്‍ സിപിഐ എം മാരാരിക്കുളം ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം.  

പുന്നപ്ര- വയലാര്‍ സമരസേനാനി കെ വി തങ്കപ്പന്റെ നാമധേയത്തില്‍ തയ്യാറാക്കിയിട്ടുള്ള വേദിയില്‍ (ഗൌരിനന്ദനം ഓഡിറ്റോറിയം) രണ്ടുദിവസമായി നടക്കുന്ന പ്രതിനിധിസമ്മേളനത്തിനു മുന്നോടിയായി പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പി എന്‍ ദാസന്‍ പതാക ഉയര്‍ത്തി. എന്‍ പി സ്നേഹജന്‍ രക്തസാക്ഷി പ്രമേയവും ഡി ഷാജി അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സി കെ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍ എസ് ജോര്‍ജ്, ആര്‍ റിയാസ്, കെ ടി മാത്യു, പി പി സംഗീത എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനനടപടി നിയന്ത്രിക്കുന്നത്. വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായി പി രഘുനാഥ് (മിനിട്സ്), ജെ ജയലാല്‍ (പ്രമേയം), സി എല്‍ രാജ്മോഹന്‍ (ക്രഡന്‍ഷ്യല്‍) എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി കെ ഡി മഹീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ആര്‍ നാസര്‍, ജി വേണുഗോപാല്‍, കെ പ്രസാദ്, ടി കെ ദേവകുമാര്‍, ഡി ലക്ഷ്മണന്‍, എച്ച് സലാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജലജാചന്ദ്രന്‍, കെ ജി രാജേശ്വരി എന്നിവര്‍ പങ്കെടുക്കുന്നു. പ്രതിനിധിസമ്മേളനം വ്യാഴാഴ്ചയും തുടരും.

 

പ്രധാന വാർത്തകൾ
Top