12 December Wednesday

ആലപ്പുഴ –-കൊല്ലം ബോട്ട‌് സർവീസ‌് പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

ആലപ്പുഴ‐കൊല്ലം ബോട്ട്‌ സർവ്വീസ്‌ ആലപ്പുഴ ജെട്ടിയിൽ നിന്നും പുനരാരംഭിച്ചപ്പോൾ

ആലപ്പുഴ

കായൽസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കായി ജലഗതാഗതവകുപ്പിന്റെ ആലപ്പുഴ–-കൊല്ലം ബോട്ട‌് സർവീസ‌് പുനരാരംഭിച്ചു. 75 പേർക്ക‌് യാത്രചെയ്യാവുന്ന ബോട്ട‌് അറ്റകുറ്റപ്പണി പൂർത്തിയാക്കിയാണ‌് സർവീസ‌് പുനരാരംഭിച്ചത‌്. വിദേശികളുൾപ്പെടെ ഇരുപതോളം പേർ ആദ്യ യാത്രയ‌്ക്കെത്തി. കുറഞ്ഞ ചെലവിൽ കൂടുതൽ സമയം കായൽക്കാഴ‌്ചകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നതാണ‌് സർവീസ‌്. 
പകൽ 10.30ന‌് പുറപ്പെട്ട‌് വൈകിട്ട‌് ആറരയോടെ കൊല്ലത്തെത്തുന്ന രീതിയിലാണ‌് യാത്ര. ആലപ്പുഴ, തോട്ടപ്പള്ളി, ത‌ൃക്കുന്നപ്പുഴ, ചവറ, അമൃതപുരിവഴി കൊല്ലത്തെത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ രണ്ടാമത്തെ ബോട്ട‌് സമാന്തരമായി പകൽ 10.30ന‌് കൊല്ലത്തുനിന്ന‌് പുറപ്പെട്ട‌് വൈകിട്ട‌് ആലപ്പുഴയിലെത്തുംവിധം സർവീസ‌് ആരംഭിക്കും. അടുത്തയാഴ‌്ചയോടെയാകും രണ്ടാമത്തെ ബോട്ട‌് സർവീസ‌് തുടങ്ങുക. 
ആലപ്പുഴ –- കൊല്ലം യാത്രയ‌്ക്ക‌് 400 രൂപയാണ‌് ടിക്കറ്റ‌് നിരക്ക‌്. ഇടയ‌്ക്കുള്ള സ‌്റ്റോപ്പുകളിൽ ഇറങ്ങാനും അവസരമുണ്ട‌്. അഞ്ച‌് ജീവനക്കാരാണ‌് ബോട്ടിലുള്ളത‌്.
പ്രധാന വാർത്തകൾ
Top