19 December Wednesday
ദേശീയ പണിമുടക്ക്

ജില്ലയിലെ തൊഴിലാളികളാകെ അണിനിരക്കും

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

സംയുക്ത ട്രേഡ്‌യൂണിയൻ ജില്ലാ കൺവൻഷൻ ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്യുന്നു

 ആലപ്പുഴ

ദേശീയ പണിമുടക്കിൽ ജില്ലയിലെ സമസ‌്ത മേഖലയിലെയും തൊഴിലാളികൾ അണിനിരക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു.
 കേന്ദ്ര ബിജെപി ഭരണം കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാൻ നടപ്പാക്കുന്ന നയങ്ങൾ രാജ്യത്തെ തൊഴിലാളികളെ തൊഴിൽരഹിതരാക്കി പട്ടിണിയിലേക്ക് തള്ളിവിടുകയാണ‌്.  തെറ്റായ നയങ്ങൾ തിരുത്താനോ ജനദ്രോഹനയങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിയാനോ ഇനിയും മോഡി സർക്കാർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ താക്കീതായി ജനുവരി എട്ട‌്, ഒമ്പത‌് തീയതികളിൽ 48 മണിക്കൂർ പണിമുടക്ക‌് പ്രഖ്യാപിച്ചിട്ടുള്ളത‌്.
 കൺവൻഷൻ എഐടിയുസി സംസ്ഥാന സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ‌്ഘാടനം ചെയ‌്തു. ഐഎൻടിയുസി സംസ്ഥാന ട്രഷറർ ബി ബൈജു അധ്യക്ഷനായി.  സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ പ്രക്ഷോഭ പരിപാടികൾ വിശദീകരിച്ചു.ആർ നാസർ, അഡ്വ. വി മോഹൻദാസ്, ബാബുജോർജ്, അഡ്വ. കെ പ്രസാദ്,  സുബൈർ അന്തോണി, ജേക്കബ‌് ഉമ്മൻ, കെ ബി ഉദയഭാനു, വിനോദിനി, പി ആർ സതീശൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top