21 November Wednesday

സ്വാതന്ത്ര്യസംഗമത്തിനായി സമാഹരിച്ച തുക ദുരിതാശ്വാസനിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

ഡിവൈഎഫ്‌ഐ സ്വാതന്ത്ര്യസംഗമം പരിപാടിയ്ക്കായി സമാഹരിച്ച ഒരുലക്ഷം രൂപയുടെ ചെക്ക്‌ ജില്ലാ സെക്രട്ടറി മനു സി പുളിയ്‌ക്കൽ മന്ത്രി ജി സുധാകരന്‌ കൈമാറുന്നു

 ആലപ്പുഴ

ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽആഗസ‌്ത‌് 15ന് നടത്താനിരുന്ന ‘സ്വാതന്ത്ര്യ സംഗമം’ പരിപാടിയ്ക്കായി സമാഹരിച്ച ഒരുലക്ഷം രൂപ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് നൽകി. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ  മന്ത്രി ജി സുധാകരന‌്  ജില്ലാ സെക്രട്ടറി മനു സി പുളിയ്ക്കൽ ചെക്ക് കൈമാറി. 
ജില്ലാ പ്രസിഡന്റ് എം എം അനസ് അലി, ജില്ലാ ട്രഷറർ ആർ രാഹുൽ, ജില്ലാ വൈസ് പ്രസിഡന്റ് ലിജിൻകുമാർ ജില്ലാ സെക്രട്ടറിയറ്റ് അംഗം എ സ്വരരാജ്, കെ സുരേഷ് കുമാർ, 
ശ്രീജിത്ത്, പാർടി ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ  പി പി ചിത്തരഞ്ജൻ, എം സത്യപാലൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top