17 November Saturday

സപ്ലൈകോ കണക്കെടുപ്പ‌് തുടരുന്നു; ഇതുവരെ 40 ലക്ഷത്തിന്റെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 ആലപ്പുഴ

ജില്ലയിൽ പ്രളയക്കെടുതിയിൽ സപ്ലൈകോയ‌്ക്കു കീഴിലെ സ്ഥാപനങ്ങളിലുണ്ടായ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പ‌് വ്യാഴാഴ‌്ച പൂർത്തിയാകും‌. കുട്ടനാട്ടിലെ വെള്ളമിറങ്ങാത്ത മാവേലി സ‌്റ്റോറുകളിലെ കണക്കെടുപ്പാണ‌് പൂർത്തിയാകാനുള്ളത‌്. കുട്ടനാട്ടിൽ എട്ട‌് മാവേലി സ‌്റ്റോറുകളിലും രണ്ട‌് സപ്ലൈകോ സൂപ്പർമാർക്കറ്റിലും ഒരു മാവേലി മെഡിക്കൽ സ‌്റ്റോറിലുമാണ‌് വെള്ളംകയറിയത‌്. ഇതിൽ ഇനിയും വെള്ളമിറങ്ങാത്തവയുണ്ട‌്. ഇതാണ‌് കണക്കെടുപ്പ‌് വൈകിക്കുന്നത‌്.
ചെങ്ങന്നൂർ ഡിപ്പോയ‌്ക്കു കീഴിലെ മൂന്ന‌് മാവേലി സ‌്റ്റോറുകളിൽ വെള്ളംകയറി 38 ലക്ഷം രൂപയുടെ സാധനങ്ങൾ നശിച്ചു. 
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാ‌ട‌് ഡിപ്പോക്കു കീഴിലെ പള്ളിപ്പാട‌് മാവേലി സ‌്റ്റോറിൽ വെള്ളംകയറി 2.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ചേർത്തല ഡിപ്പോക്കു കീഴിലെ 22 സ‌്റ്റോറുകളിൽ ഒരിടത്താണ‌് വെള്ളംകയറിയത‌്. എന്നാൽ സാധനങ്ങൾ സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞതിനാൽ നഷ്ടമുണ്ടായില്ല. മാവേലിക്കര ഡിപ്പോയ‌്ക്കു കീഴിലും നാശനഷ്ടമില്ല.
പ്രധാന വാർത്തകൾ
Top