20 June Wednesday

ആലപ്പുഴയെ പാലുല്‍പാദനത്തില്‍ ഒന്നാമതെത്തിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 5, 2017

അമ്പലപ്പുഴ > കാര്‍ഷികമേഖലയായ ആലപ്പുഴയെ പാലുല്‍പാദനത്തില്‍ ഒന്നാംസ്ഥാനത്തെത്തിക്കണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി നടന്ന ക്ഷീരസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരൂര്‍ ഗവ. ന്യൂ എല്‍പി സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ അധ്യക്ഷനായി.

ക്ഷീരവികസന ഓഫീസര്‍ എച്ച് ഹരിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ജി ശ്രീലത, പഞ്ചായത്ത് പ്രസിഡന്റുമാരായ റഹ്മത്ത് ഹാമീദ്, എ അഫ്സത്ത്, എം ഷീജ, സുവര്‍ണപ്രതാപന്‍, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുമാടി മുരളി, വി എസ് മായാദേവി, എം കെ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡയറി ഫാം ഇന്‍സ്പെക്ടര്‍ ബിനു സ്വാഗതം പറഞ്ഞു.

പ്രധാന വാർത്തകൾ
Top