20 November Tuesday

സജി ചെറിയാൻ എംഎൽഎയ‌്ക്ക‌് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018


ചെങ്ങന്നൂർ
വിശ്വകർമ സർവീസ് സൊസൈറ്റി പാണ്ഡവനാഥവിലാസം ശാഖ സജി ചെറിയാൻ എംഎൽഎയ‌്ക്ക‌് സ്വീകരണം നൽകി. ചെയർമാൻ കെ പി അർജുനൻ ആചാരി അധ്യക്ഷനായി.

സ‌്റ്റോൺ മെറ്റൽ ഇൻഡസ്ട്രിയൽ സഹകരണ സംഘം  പ്രസിഡന്റ് മോഹൻ കൊട്ടാരത്തുപറമ്പിൽ മുഖ്യപ്രസംഗം നടത്തി. ചടങ്ങിൽ ശിൽപ്പികളായ കെ പി ഷൺമുഖ സുന്ദരം, മഹേഷ‌്പണിക്കർ, രാജു തട്ടാവിള എന്നിവരെ ആദരിച്ചു.

ചടങ്ങിൽ വിദ്യാർഥികൾക്ക‌് പഠനോപകരണം നൽകി.  നഗരസഭാ കൗൺസിലർ വി വി അജയൻ, ടി  സി ഉണ്ണികൃഷ‌്ണൻ, ടി എ ശ്രീകുമാർ, രമണി വിഷ‌്ണു, പുത്തൻവീട്ടിൽ ശിവൻ, ടി ആർ കൃഷ്ണരാജ്, സുജിത്ത് കൊട്ടാരത്തുപറമ്പിൽ, പി ആർ മുരുകൻ, വി ആർ മുരുകൻ, ടി സി മുരുകൻ, പി എ മഹാദേവൻ, അരുൺ കൃഷ‌്ണ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top