Top
18
Monday, December 2017
About UsE-Paper

എല്‍ഡിഎഫ് മുന്നണിക്ക് വിജയം

Monday Dec 4, 2017
വെബ് ഡെസ്‌ക്‌

പൂച്ചാക്കല്‍ >  തൃച്ചാറ്റുകുളം സര്‍വീസ് സഹകരണ ബാങ്കിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കിയ പുരോഗമന സഹകരണ സംരക്ഷണ മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ ജയചന്ദ്രന്‍, സി വി ചന്ദ്രന്‍ ,ആര്‍ അനിരുദ്ധന്‍, കെ പി സീതി, എം ആര്‍ രമേശന്‍, അജിത, സൌമ്യ, ആനന്ദന്‍, ചന്ദ്രിക, മഞ്ജു ചോളുതറ, ഷാജി, എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍ ജയചന്ദ്രനെ പ്രസിഡന്റായി തെരെഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന ആഹ്ളാദപ്രകടനം സി പി ഐ എം ചേര്‍ത്തല ഏരിയാ സെക്രട്ടറി കെ രാജപ്പന്‍നായര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി എ ഷിഹാബുദീന്‍ അധ്യക്ഷനായി. കണ്‍വീനര്‍ രാജേഷ് വിവേകാനന്ദ സ്വാഗതം പറഞ്ഞു.