20 November Tuesday

കാണിക്കവഞ്ചി മോഷണം: അന്വേഷണം ഊർജിതമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
ചാരുംമൂട്  
നൂറനാട് പള്ളിക്കൽ സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലുള്ള കാണിക്കവഞ്ചിയിലെ പണം മോഷണംപോയ കേസിൽഅന്വേഷണം ഊർജിതമാക്കി. സമീപകാലത്ത് ചത്തിയറ, വള്ളികുന്നം എന്നിവിടങ്ങളിൽ നടന്ന ക്ഷേത്ര മോഷണത്തിന് പിന്നിലുള്ളവർക്ക‌് ഇതിൽ പങ്കുണ്ടെന്നാണ‌് പൊലീസ് നിഗമനം. 
ഞായറാഴ‌്ച പുലർച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരാണ് വഞ്ചി കാണാതായ വിവരം ആദ്യമറിഞ്ഞത്. തെരച്ചിലിൽ ആറാട്ടുകടവിലെ കളപ്പുരയ‌്ക്ക‌് സമീപത്തെ കാവിൽ വഞ്ചി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പൊലീസ‌് പരിശോധിച്ചു. 25,000 രൂപ വഞ്ചിയിൽ കാണാൻ സാധ്യതയുള്ളതായി ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ മൊഴി നൽകി.
 
പ്രധാന വാർത്തകൾ
Top