Top
24
Wednesday, January 2018
About UsE-Paper

പൈപ്പ് തകര്‍ന്നു, റോഡ് കുളമായി

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

തകഴി > എടത്വ-തിരുവല്ല സംസ്ഥാന പാതയിലെ വെള്ളക്കിണറിന് സമീപം പൈപ്പ് പൊട്ടി ജലം പാഴാകുന്നു. പക്ഷേ പൈപ്പ്ലൈന്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിട്ടി അധികൃതര്‍ തയാറാകുന്നില്ല. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡ് കുണ്ടും കുഴിയുമായി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു.

പത്തുദിവസങ്ങള്‍ക്ക് മുമ്പ് പൊട്ടിയ ഭാഗം കണ്ടുപിടിക്കാന്‍ വാട്ടര്‍ അതോറിറ്റി റോഡ് കുഴിച്ചിരുന്നു. പൊട്ടിയ ഭാഗം കണ്ടുപിടിക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇത് നന്നാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കുഴിയെടുത്ത ഭാഗങ്ങളില്‍ ചെളി കലര്‍ന്ന വെള്ളമുള്ളതിനാലാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. വെള്ളം പമ്പുചെയ്യുമ്പോള്‍ വെള്ളം കവിഞ്ഞ് ഒഴുകി സമീപത്തുള്ള ഓടയിലേക്കാണ് പോകുന്നത്.

എടത്വ-മുതല്‍ നീരേറ്റുപുറം വരെയുള്ള ഭാഗത്ത് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുകയാണ്. റോഡിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ പൈപ്പ് പൊട്ടിയഭാഗം കണ്ടുപിടിച്ച് നന്നാക്കുമെന്നും വാട്ടര്‍ അതോറിട്ടി എടത്വ അസി. എന്‍ജിനീയര്‍ രാജേഷ്കുമാര്‍ പറഞ്ഞു.