17 July Tuesday

അഭയമായി അന്ധകാരനഴി

വെബ് ഡെസ്‌ക്‌Updated: Saturday Dec 2, 2017

തുറവൂര്‍ > ഓഖി ചുഴലിക്കാറ്റിന്റെ വാര്‍ത്തകള്‍ നാടിനെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്ത്തിയപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അഭയ കേന്ദ്രമായി അന്ധകാരനഴി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുന്നറിയിപ്പ് വന്നപ്പോള്‍ വള്ളങ്ങള്‍ ആങ്കര്‍ചെയ്യാന്‍ പറ്റിയ കേന്ദ്രം ഇല്ലാതെ അങ്കലാപ്പിലായ തൊഴിലാളികള്‍ക്ക് തുണയായത് ഈ തീരപ്രദേശം. 

പള്ളിത്തോട്, തൈക്കല്‍, വെട്ടയ്ക്കല്‍, ഒറ്റമശ്ശേരി, അര്‍ത്തുങ്കല്‍, ചേന്നവേലി പ്രദേശങ്ങളില്‍നിന്നുള്ള നൂറുകണക്കിന് വള്ളങ്ങളാണ് ഇവിടെ വിശ്രമിക്കുന്നത്. വള്ളങ്ങള്‍ മാറ്റാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ലക്ഷങ്ങളുടെ നഷ്ടം തൊഴിലാളികള്‍ക്കുണ്ടാകുമായിരുന്നു. ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ ജലാശയങ്ങളില്‍നിന്നുള്ള ശക്തമായ നീരൊഴുക്ക് വരുന്നതിനാല്‍ മണ്ണിടിച്ചില്‍ കുറവാണ്. വള്ളങ്ങള്‍ ധാരാളമായി അതുകൊണ്ട് തന്നെ ഇവിടെ കെട്ടിയിടാന്‍ കഴിയും. മറ്റ് തീരപ്രദേശങ്ങളില്‍ ഇത്തരം സാധ്യത ഇല്ല. 

അന്ധകാരനഴിയില്‍ പുലിമുട്ട് സ്ഥാപിക്കണമെന്നാവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഷട്ടര്‍ തുറന്നാല്‍ ഉള്‍നാടന്‍ മേഖലയിലെ ജലാശയത്തില്‍നിന്നുള്ള നീരൊഴുക്ക് ഒരു സമയത്തും തടസപ്പെടില്ല. മണ്ണിടിച്ചില്‍ ഉണ്ടാകാത്തതിനാല്‍ മണല്‍ത്തിട്ട രൂപപ്പെടാത്തതിനാല്‍ എത്രവള്ളങ്ങള്‍ വേണമെങ്കിലും ഇവിടെ ഇടാന്‍ കഴിയും.

പ്രധാന വാർത്തകൾ
Top