18 October Thursday

മഴ: പുഞ്ചകൃഷിക്ക് ഭീഷണി

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017

കാര്‍ത്തികപ്പള്ളി > വിതയിറക്കി ഒരാഴ്ച പിന്നിട്ട പാടശേഖരങ്ങള്‍ കനത്ത മഴമൂലം വെള്ളക്കെട്ടായി മാറുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴ പുഞ്ച കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. വിതയിറക്കി ഒരാഴ്ച പിന്നിടുമ്പോള്‍ പാടശേഖരങ്ങളിലെ ഉറവ ജലം വറ്റിക്കുന്ന തിരക്കിലായിരുന്നു കര്‍ഷകര്‍. വിത്ത് കിളിര്‍ത്ത് മുളപൊട്ടി ഞാറ് പരുവം ആകുന്നതിന് മുമ്പേ തുടര്‍ച്ചയായുള്ള മഴമൂലം ഉറവ വറ്റിച്ച പാടങ്ങളില്‍ വെള്ളം നിറഞ്ഞ് വെള്ളക്കെട്ടായി മാറി.  ചിലയിടത്ത് വിത്ത് മുളപൊട്ടിയത് കാണാന്‍ കഴിയുമെങ്കിലും, അധിക ഭാഗങ്ങളിലും നെല്‍ചെടികള്‍ വെള്ളത്തിനടിയിലാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top