18 November Sunday
പായ‌്ക്കിങ‌് ചലഞ്ച‌് ഏറ്റെടുത്ത‌് കുടുംബശ്രീ

ഒറ്റദിവസം പായ‌്ക്ക‌് ചെയ‌്തത‌് 20,500 കിറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

ആലപ്പുഴ എസ്‌ഡി കോളേജിലെ കേന്ദ്രത്തിൽ ദുരിതബാധിതർക്കുള്ള കിറ്റുകൾ പായ്‌ക്കു ചെയ്യുന്ന കുടുംബശ്രീ പ്രവർത്തകർ

 

ആലപ്പുഴ
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലെത്തുന്നവർക്ക‌് നൽകാനുള്ള കിറ്റ‌് പായ‌്ക്ക‌് ചെയ്യുന്ന കുടുംബശ്രീ വനിതകളോട‌് ഒരു ദിവസം 15,000 കിറ്റുകൾ പായ‌്ക്ക‌് ചെയ്യാൻ  ഐഎഎസ് ഉദ്യോഗസ്ഥന്റെ ചലഞ്ച‌്. വെല്ലുവിളി ഏറ്റെടുത്ത‌് 20,500 കിറ്റുകൾ പായ‌്ക്ക‌് ചെയ‌്ത‌് കുടുംബശ്രീ വനിതകൾ. ബാലകിരൺ ഐഎഎസ‌് ആയിരുന്നു കുടുംബശ്രീ പ്രവർത്തകരെ പായ‌്ക്കിങ് കാര്യത്തിൽ ചലഞ്ച‌് ചെയ‌്തത‌്. കുടുംബശ്രീ മറുപടി കൊടുത്തത് പ്രവർത്തന മികവിലൂടെയും. സർക്കാർ പ്രഖ്യാപിച്ച 22 ഇന കിറ്റിന്റെ പായ‌്ക്കിങ‌് ചുമതല ആലപ്പുഴ ജില്ലയിൽ കുടുംബശ്രീയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ആലപ്പുഴ എസ്ഡി കോളേജിലാണ് പായ‌്ക്കിങ‌് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്.
തിരുവോണ ദിവസമാണ് കുടുംബശ്രീ  ജില്ലയിലെ പായ‌്ക്കിങ‌് ഏറ്റെടുത്തത‌്. നൂറ്റമ്പതിലധികം ആളുകളാണ് അന്നേദിവസം പായ‌്ക്കിങിനായി എത്തിയത്. 2 പന്തലാണ് പായ‌്ക്കിങ‌് ആവശ്യങ്ങൾക്കായി സജ്ജീകരിച്ചിരുന്നത്. കൂടുതൽ കുടുബശ്രീ പ്രവർത്തകൾ എത്തിയയതോടെ എസ‌്ഡി കോളേജിന്റെ മുമ്പിൽ  2 പന്തലിന്റെ സ്ഥാനത്ത് 6 പന്തലായി. വ്യത്യസ‌്ത കൗണ്ടറുകൾ സജ്ജീകരിച്ച‌് ഓരോ ബ്ലോക്ക് കോ‐ഓർഡിനേറ്റർമാരേയും ചുമതലയേൽപ്പിച്ചു. നാൽപ്പതിനായിരത്തിലധികം കിറ്റുകൾ ഇതിനകം വിതരണംചെയ‌്തു. ജില്ലാ ഭരണസംവിധാനം, ആലപ്പുഴ നഗരസഭാ നോർത്ത്, സൗത്ത്‌ സിഡിഎസ്, പുന്നപ്ര തെക്ക് സിഡിഎസ് തുടങ്ങിയ സിഡിഎസുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളാണ് പായ‌്ക്കിങിൽ സജീവമായിരിക്കുന്നത്. ജില്ലയിലെ വിവിധ ക്യാമ്പുകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരും പായ‌്ക്കിങിൽ സജീവമാണ്. ഇവർക്ക് പായ‌്ക്കിങ‌് വകയിൽ ഒരു തുക വേതനം നൽകാനും തീരുമാനമായിട്ടുണ്ട്. അഞ്ഞൂറിലധികം കുടുംബശ്രീ വനിതകളാണ് ജില്ലയിൽ പായ‌്ക്കിങ‌് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top