14 November Wednesday

പ്രത്യേക അദാലത്ത‌് ഉടൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

 

ആലപ്പുഴ 
ദുരിതബാധിതരുടെ പ്രശ്നങ്ങൾ  വേഗത്തിൽ പരിഹരിക്കാൻ പ്രത്യേക അദാലത്ത് നടത്തുമെന്ന് ജില്ലാ ജഡ‌്ജി സോഫി തോമസ് അറിയിച്ചു. കുട്ടനാട് മുങ്ങിയപ്പോൾ അഭിഭാഷകർ നാല് ബോട്ടുകൾ എടുത്ത് നാല‌് ദിവസം രക്ഷാപ്രവർത്തനം നടത്തി. ആയിരത്തിലധികം പേരെ രക്ഷിച്ച് സുരക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചു. അഭിഭാഷകരുടെ വീടുകളിലും പ്രളയബാധിതർക്ക് അഭയം നൽകി. അഭിഭാഷകരും നിയമസഹായകേന്ദ്രവും പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യസാധനങ്ങൾ വിതരണംചെയ്യുന്നുണ്ട‌്. ശ്രദ്ധയിൽപ്പെടാതെ കിടക്കുന്ന ഉൾനാടൻ ഗ്രാമങ്ങളിലാണ് ആവശ്യസാധനങ്ങൾ എത്തിക്കുന്നത്. കുട്ടികൾക്കും സ‌്ത്രീകൾക്കുമായി പ്രത്യേക കൗൺസലിങ‌് നടത്തി. പ്രളയം ജുഡീഷ്യറിയേയും ബാധിച്ചു. രാമങ്കരി കോടതിയുടെ കെട്ടിടം അപകട നിലയിലാണ്. ദുരിതബാധിതർക്ക് കിറ്റുകൾ വിതരണംചെയ്യും. കിറ്റുകൾ കോടതിയിൽ തയ്യാറാക്കുകയാണെന്ന് സോഫി തോമസ് പറഞ്ഞു. അഡീഷണൽ ജില്ലാ ജഡ‌്ജി നിക‌്സൺ എം ജോസഫും ബാർ അസോസിയേഷൻ ഭാരവാഹികളും ജില്ലാ ജഡ‌്ജിക്കൊപ്പം ഉണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top