19 November Monday
പാളയത്തുനിന്ന‌്

560 സിപിഐ എം അംഗങ്ങളുടെ ശുചീകരണസേനയും

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

സിപിഐ എം പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണസേന ഇടനാട്ടിൽ

 

ചെങ്ങന്നൂർ
പ്രളയം തകർത്ത ഇടനാട്ടിൽ ശുചീകരണ പ്രവർത്തനത്തിനായി സിപിഐ എം തിരുവനന്തപുരം പാളയം ഏരിയ കമ്മിറ്റിയുടെ നേത‌ൃത്വത്തിലുള്ള 560 അംഗങ്ങളുടെ ശുചീകരണസേന എത്തി. ചെളിമൂടി സഞ്ചാരയോഗ്യമല്ലാതെ കിടന്ന ഇടനാട് ചർച്ച് റോഡ്, കുറിച്ചിപ്പടി റോഡുകൾ ഇവർ ചെളി പൂർണമായും നീക്കം ചെയ‌്ത‌് സഞ്ചാരയോഗ്യമാക്കി. വീടുകളിലെ ഇലക‌്ട്രിക്കൽ, പ്ലംമ്പിങ‌് ജോലികൾ, കിണർ ഇറയ‌്ക്കൽ, വീടുശുചീകരണം ഉൾപ്പെടെയുള്ള ജോലികളും ഏറ്റെടുത്തു. ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി രാജൻ, എ എ റഷീദ് എന്നിവരുടെ നേത‌ൃത്വത്തിലായിരുന്നു ശുചീകരണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top