25 September Tuesday

കാട്ടായിക്കോണത്ത്‌ യുഐടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018
കഴക്കൂട്ടം 
കാട്ടായിക്കോണത്ത‌് കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (യുഐടി) ആരംഭിക്കുന്നു. വാഴവിള ഉതിയറമൂല ഗവ. ലോവർ പ്രൈമറി സ്‌കൂൾകെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുക. ബികോം ടാക്‌സ് പ്രൊസീജർ ആൻഡ് പ്രാക്റ്റീസ്, ബി കോം ടൂർസ് ആൻഡ് ട്രാവൽ മാനേജ്‍മെന്റ‌് എന്നിവയാണ് കോഴ്‌സുകൾ. ആഗസ്ത‌് ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. നാൽപ്പതു കുട്ടികൾ വീതമുള്ള രണ്ടു ബാച്ചിലായാണ് പ്രവേശനം. 
 
ചൊവ്വാഴ‌്ച രാവിലെ 9ന‌് സ്‌പോർട് അഡ്മിഷൻ നടക്കും. ഇപ്പോൾ ക്ലാസുകൾ താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തിയും മറ്റു സഹായങ്ങളിലൂടെയും പുതിയ കെട്ടിടവും ലൈബ്രറിയും ഫർണിച്ചറുകളും സജ്ജീകരിക്കും.  ബസ് സർവീസും ഹോസ്റ്റൽ സംവിധാനവും  ഉടൻ സജ്ജീകരിക്കും. ഇതിനോടനുബന്ധിച്ച‌് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനംചെയ്തു. സി ദിവാകരൻ എംഎൽഎ, എംപിമാരായ എ സമ്പത്ത്‌, ശശിതരൂർ, മേയർ വി കെ പ്രശാന്ത്, ദേവസ്വം റിക്രൂട്ട്മെന്റ‌് ചെയർമാൻ രാജഗോപാലൻ നായർ, കൗൺസിലർ സിന്ധു ശശി തുടങ്ങിയവർ ഭാരവാഹിക‌ളായി.
 
 
പ്രധാന വാർത്തകൾ
Top